വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്‍ വെടിയുതിര്‍ത്തു. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കണ്ണിനു താഴെയാണ് വെടിയുണ്ട തറച്ചു കയറിയത്. മംമ്ത മൗര്യ എന്ന 15 വയസ്സുകാരിയാണ് അത്ഭുതകരമായി മരണത്തില്‍ നിന്ന് രക്ഷപെട്ടത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധത്തിലുള്ള പത്തൊമ്പത് കാരനായ കമലകാന്ത് സയ്‌നി എന്നയാളാണ് വെടിയുതിര്‍ത്തത്.പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
ഒരു ബന്ധുവിന്റെ വിവാഹ ആഘോഷത്തിന് പോയപ്പോഴാണ് യുവാവ് പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. ഇതിനുശേഷം റെയില്‍വേയുടെ പരീക്ഷയ്ക്കായി ഇയാള്‍ മുംബൈയില്‍ എത്തി. മംമ്തയുടെ അച്ഛനോട് ഒരു ജോലി സംഘടിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സയ്‌നി ജോലിക്ക് പോകുന്നില്ലായിരുന്നുവെന്ന് മംമ്തയുടെ അമ്മ ഊര്‍മ്മിള പറയുന്നു.
ഇതിനിടയില്‍ ഇയാള്‍ പെണ്‍കുട്ടിയോട് വീണ്ടും തന്റെ ഇഷ്ടം അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. വിവാഹത്തിന് താല്‍പര്യമില്ലെന്ന പറഞ്ഞ പെണ്‍കുട്ടിയോട് വെള്ളിയാഴ്ച്ച യുവാവ് തര്‍ക്കത്തിലായി. ഇതിനിടയില്‍ തോക്കെടുത്ത പെണ്‍കുട്ടിയുടെ മുഖത്തിന് നേരെ പിടിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയല്‍വസികള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























