അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍

ജോലിയിലെ അമിതസമ്മര്‍ദ്ദങ്ങളെ ജെന്‍സികള്‍ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കുന്ന ഒരു വാട്‌സാപ്പ് സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുള്ളത്. ജെന്‍സി ജീവനക്കാരനും കമ്പനി മാനേജരും തമ്മിലുള്ള സംഭാഷണമാണ് ഇതില്‍. അമ്മാവന്റെ മരണത്തെക്കുറിച്ച് ജീവനക്കാരന്‍ മാനേജരെ അറിയിക്കുകയും അവധി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവധി നല്‍കാനാകില്ലെന്ന് ഉറപ്പിച്ച് പറയുന്ന മാനേജരുടെ സന്ദേശങ്ങളാണ് പോസ്റ്റിലുള്ളത്.
കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം വേണമെന്നും കുറച്ച് ദിവസം കമ്പനിയില്‍ വരാന്‍ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരന്‍ പറഞ്ഞത്. എന്നാല്‍ പ്രധാനപ്പെട്ട മീറ്റിംഗാണെന്നും അതിന് പങ്കെടുത്താലേ പറ്റുകയുള്ളൂവെന്നുമാണ് മാനേജര്‍ പറയുന്നത്. അമ്മാവന്‍ തനിക്ക് രണ്ടാമത്തെ പിതാവിനെപ്പോലെയാണ്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കാനും മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ജീവനക്കാരനും അറിയിച്ചു. ഓഫീസിലെത്തണമെന്ന് ശാഠ്യം പിടിച്ച മാനേജരെ ജെന്‍സി ജീവനക്കാരന്‍ മാന്യത പഠിപ്പിക്കുന്നതാണ് പിന്നീടുള്ളത്.
അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിക്കാത്തത് ശരിയായ കാര്യമല്ല. കമ്പനിക്ക് വേണ്ടി അധികമായി ജോലികള്‍ ചെയ്തിട്ടുള്ള ആളാണ് താന്‍. ഒരു ദിവസത്തേക്ക് മാത്രം അവധി നല്‍കാത്തത് ശരിയായ കാര്യമല്ലെന്നുമാണ് ജീവനക്കാരന്‍ പറയുന്നത്. എന്നാല്‍ കമ്പനിയുടെ പേരോ സ്ഥലമോ ഒന്നും തന്നെ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ജീവനക്കാരന്റെ ആവശ്യം ന്യായമാണെന്നാണ് കമന്റുകളിലുള്ളത്. ഇത്തരം തൊഴില്‍ സംസ്‌കാരം മാറ്റാന്‍ ജെന്‍സികള്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
https://www.facebook.com/Malayalivartha
























