Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...

18 NOVEMBER 2025 05:06 PM IST
മലയാളി വാര്‍ത്ത

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും, പ്രവാസി എക്സലെൻസ് അവാർഡ്ദാനവും കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു. നവംബർ 13 വ്യാഴാഴ്ച കുവൈറ്റ് സിറ്റിയിലെ കോസ്റ്റ ഡെൽസോൾ ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിന് കേരള സർക്കാർ - ലോക കേരള സഭ പ്രതിനിധിയും ഐഎസിസികെ പ്രസിഡൻ്റുമായ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി പ്രശസ്ത സംവിധായകൻ ബ്ലെസ്സി, ഐഎസിസികെ രക്ഷാധികാരിയും കുവൈറ്റ് സ്പെഷ്യൽ ഒളിമ്പിക് ഡയറക്ടറുമായ റിഹാബ് എം ബോറിസ്‌ലി എന്നിവർ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഐഎസിസികെ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സംഘടനാ പ്രവർത്തങ്ങൾ വിശദീകരിച്ചു.

വിവിധ മേഖലകളിലെ പ്രവർത്തന മികവിന് അഫ്സൽ ഖാൻ മേപ്പത്തൂർ, അബ്ദുൾ അസീസ് മാട്ടുവയൽ, ചെറുവത്തേരി മാണി പ്രമോദ്, ഡോ.എബ്രഹാം തോമസ്, മഹസർ എ റഹീം എന്നിവരെ പ്രവാസി എക്സലെൻസ് അവാർഡ് നൽകി ആദരിച്ചു. അവാർഡ് ജേതാക്കൾക്ക് മന്ത്രി എ കെ ശശീന്ദ്രൻ ഫലകവും സംവിധായൻ ബ്ലെസ്സി പ്രശംസാ പത്രവും കൈമാറി.

അൽ ദോസ്തൂർ ലോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, പ്രശസ്ത കുവൈറ്റി അഭിഭാഷകനുമായ ഡോ. തലാൽ താക്കി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡൻ്റ് ഡോ. സുസോവ്ന സുജിത്ത് നായർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.

അറബ് സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന ശ്രീമതി സൗസൻ ( എച്ച് ഇ സുഡാനീസ് അംബാസഡറുടെ പത്നി),കുവൈറ്റി സാമൂഹിക പ്രവർത്തക ഹുവൈത അൽ ജീലാനി ഉൾപ്പടെയുള്ള വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള അതിഥികളും പരിപാടികളിൽ പങ്കെടുത്തു, പ്രിൻസ് കൊല്ലപ്പിള്ളിൽ , അരുൾ രാജ് കെ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി പ്രോഗ്രാം കൺവീനർ ഷൈജിത്ത്.കെ സ്വാഗതവും ഐഎസിസികെ ട്രഷറർ ബിജു സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (58 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends