ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം

രോഗബാധിതനായ കുഞ്ഞിനെയും കൊണ്ട് പോകുംവഴി ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. ഗുജറാത്തില്‍ നിന്നും രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന മൂന്നുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ 12.45ഓടെയാണ് മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെവച്ചാണ് സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ചത്. ഡോക്ടറും നഴ്‌സും നവജാത ശിശുവും ഉള്‍പ്പെടെ മരിച്ചു. കുഞ്ഞിന്റെ മുത്തശി ഉള്‍പ്പെടെ ആംബുലന്‍സിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകു എന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























