ശക്തിമാനുള്ള കാല് അമേരിക്കയില്‍ നിന്നും പറന്നെത്തും...

ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച പൊലീസ് കുതിരയായ ശക്തിമാന്‍ അമേരിക്കയില്‍ നിന്നു സൗജന്യമായി മികച്ച നിലവാരമുള്ള കൃത്രിമക്കാല്‍ എത്തും. ശസ്ത്രക്രിയ നടത്തി ആദ്യം ഡോക്ടര്‍മാര്‍ കൃത്രിമക്കാല്‍ വച്ചു പിടിപ്പിച്ചെങ്കിലും കുതിരയ്ക്കു നടക്കാനോ ആരോഗ്യം വീണ്ടെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഉത്തരാഖണ്‍ഢിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിനിടെയാണു ശക്തിമാന്റെ പിന്‍കാലിന് ഗുരുതരമായി പരിക്കേറ്റത്. ഗണേഷ് ജോഷിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകള്‍ ശക്തിമാന്റെ കാല് വടികൊണ്ട് തല്ലിയൊടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കാല്‍മുറിച്ചുമാറ്റി ഡോക്ടര്‍മാര്‍ കൃത്രിമക്കാല്‍ വച്ചുപിടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന മികച്ച നിലവാരമുള്ള കൃത്രിമക്കാല്‍ വാഗ്ദാനം ചെയ്തത്. സന്നദ്ധ സംഘടനയുടെ മേധാവി ജാമി വോണ് ഡറാഡൂണിലെത്തി കുതിരയെ സന്ദര്‍ശിച്ചു. രണ്ടു ലക്ഷം രൂപ വില വരുന്ന കൃത്രിമക്കാല്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്നു സംഘടന അറിയിച്ചതായി ശക്തിമാനെ ചികിത്സിക്കുന്ന ചീഫ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ ആര്‍എസ് നെഗി പറഞ്ഞു.ശക്തിമാന്‍ സാധ്യമായ ചികിത്സ നല്‍കി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചിരുന്നു. കുതിരയെ അക്രമിച്ച കേസില്‍ ബിജെപി എംഎല്‍എ ഗണേഷ് ജോഷി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























