കാമുകിയെ രക്ഷിതാക്കളുടെ തടവില്‍നിന്ന് രക്ഷിക്കാന്‍ പോലീസ് മേധാവിയുടെ സഹായം തേടി ദളിത് യുവാവ്

ഉയര്‍ന്ന ജാതിയില്‍പ്പെട്ട കാമുകിയെ രക്ഷിതാക്കളുടെ തടവില്‍നിന്ന് രക്ഷിക്കാന്‍ പോലീസ് മേധാവിയുടെ സഹായം തേടി ദളിത് യുവാവ്. പ്രണയ വിവാഹത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല സാധാരണമായ സാഹചര്യത്തിലാണ് യുവാവ് പോലീസിന്റെ സഹായം തേടിയത്. കഴിഞ്ഞയാഴ്ച ഒരു ദളിത് യുവാവിനെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഭാര്യയുടെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ടി.എം വിനോദ് എന്ന യുവാവാണ് പോലീസ് മേധാവിയില്‍ അഭയം പ്രാപിച്ചത്. പരാതിയില്‍ തന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കാമുകി ഒരു എസ്.എം.എസ് സന്ദേശം അയച്ചിരുന്നതായി യുവാവ് ചൂണ്ടിക്കാണിക്കുന്നു. തടവിലിട്ടിരിക്കുന്ന തന്നെ രക്ഷിതാക്കള്‍ ക്രൂരമായി ഉപദ്രവിക്കുന്നതായും തലയ്ക്കും കയ്യിലും കാലിലും മുറിവേറ്റതായും സന്ദേശത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.
അഭിമാനം സംരക്ഷിക്കുന്നതിനായി കാമുകിയെ രക്ഷിതാക്കള്‍ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും വിനോദ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പെണ്‍കുട്ടിയെ സംരക്ഷിച്ച് ഒരുമിച്ച് ജീവിക്കാന്‍ പോലീസ് അവസരം ഒരുക്കി നല്‍കണമെന്നും പരാതിയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























