ഇലക്ട്രോണിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി നിയമം വരുന്നു

ഇലക്ട്രോണിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്നു.. ഉത്പാദകര്‍ ഇലക്ടോണിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന നിയമത്തില്‍ ഉപയോഗ്യ ശൂന്യമായ സിഎഫ്എല്ലുകളേയും ഇ മാലിന്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. പുതിയ നിയമം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളമായി വനം പരിസ്ഥിതി മന്ത്രാലയം ഉടന്‍ ചര്‍ച്ച നടത്തും.
രാജ്യത്ത് പ്രതിവര്‍ഷം 17 ലക്ഷം ടണ്‍ ഇലക്ടോണിക് മാലിന്യങ്ങളുണ്ടാകുന്നുവെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക്. അഞ്ച് ശതമാനം എന്ന കണക്കില്‍ ഇവ വര്‍ദ്ധിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.. ഈ സാഹചര്യത്തിലാണ് ഇലക്ട്രോണിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായുള്ള 2011ലെ നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഉപയോഗ ശൂന്യമായ മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍, ടെലിവിഷനുകള്‍, സിഎഫ്എല്‍ ലൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് ശേഖരിച്ച് ഉത്പാദകര്‍ തന്നെ സംസ്‌കരിക്കണമെന്നാണ് പുതിയ നിയമത്തിന്റെ പറയുന്നത്.
ഈ മാലിന്യ സംസ്‌കരണത്തിനായി കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേരിട്ട് അനുമതി ലഭിക്കും.. മാലിന്യങ്ങള്‍ അശ്രദ്ധമായും അനധികൃതമായും അശാസ്ത്രീയമായും കൈകാര്യം ചെയ്യുന്നവരില്‍ നിന്ന് പിഴയീടാക്കുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.. ഇ മാലിന്യ സംസ്‌കരണ നിയമം സംസ്ഥാന സര്‍ക്കാരുടെ പങ്കാളിത്തത്തോടെയാകും നടപ്പിലാക്കുകയെന്നും ഇതിനായി സര്‍ക്കാര്‍ പ്രതിനിധികളുമായി മന്ത്രാലയം ഉടന്‍ ചര്‍ച്ച നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























