ഡോക്ടറെ അടിച്ചുകൊന്നു; നാലുകുട്ടികളടക്കം എട്ടുപേര്‍ അറസ്റ്റ്

ഡല്‍ഹിയില്‍ ഡോക്ടറെ പതിനഞ്ചോളം പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. പശ്ചിമ ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. നാല്‍പ്പതുകാരനായ ഡോ. പങ്കജ് നാരംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുകുട്ടികളടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി വീടിന് പുറത്തുകൂടി നടക്കുകയായിരുന്ന ഡോക്ടറെ ബൈക്കില്‍ വന്ന് രണ്ടുപേര്‍ തട്ടിയിടുകയായിരുന്നു. ഇതേചൊല്ലി ബൈക്ക് യാത്രികരും ഡോക്ടറും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇവര്‍ അര്‍ദ്ധരാത്രിയോടെ കൂടുതല്‍ ആളുകളുമായി എത്തുകയായിരുന്നു.
വടിയും കൈയ്യില്‍ കരുതിയിരുന്നു ആയുധങ്ങളും ഉപയോഗിച്ച് ഇവര്‍ ഡോക്ടറെ മര്‍ദ്ദിച്ചു. ആക്രമണം തടയാനെത്തിയവരെയും ഇവര്‍ ഭീഷണിപ്പെടുത്തി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























