വീട്ടുമുറ്റത്ത് സ്വന്തമായി ഒരുക്കിയ ചിതയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

വീട്ടുമുറ്റത്ത് സ്വന്തമായി ഒരുക്കിയ ചിതയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഇടുക്കി പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയന്‍ (64) ആണു മരിച്ചത്. തന്റെ മരണത്തിന് മറ്റാരും കാരണക്കാരല്ലെന്നും മോക്ഷം തേടിയുള്ള യാത്രയാണ് ഇതെന്നും പറയുന്ന ആത്മഹത്യക്കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തു.
വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണു സംഭവമെന്നാണ് പ്രാഥമിക നിഗമനം. അന്നു വീടിനടുത്തുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോല്‍സവത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയശേഷം ഭാര്യയെയും മകനെയും മകന്റെ കുടുംബത്തെയും നിര്‍ബന്ധപൂര്‍വം ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു.
ഇന്നലെ രാവിലെ വിജയന്റെ വീട്ടുമുറ്റത്ത് ചാരവും കനലും അസ്ഥിക്കഷണങ്ങളും കണ്ട് സംശയം തോന്നിയ അയല്‍ക്കാരനാണ് വീട്ടുകാരെ വിവരമറിയിച്ചത്. പെട്രോളും മണ്ണെണ്ണയും പൂജാദ്രവ്യങ്ങളും ഇതിനടുത്തുണ്ടായിരുന്നു.
വീട്ടുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് മൂന്നു പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തത്. ശബരിമല അയ്യപ്പനെയും ശ്രീനാരായണ ഗുരുവിനെയും പ്രകീര്‍ത്തിക്കുന്ന രണ്ട് കീര്‍ത്തനങ്ങളും ഇതിനൊപ്പമുണ്ടായിരുന്നു. പൂജാദികര്‍മങ്ങള്‍ സ്വയം നടത്തുമെന്നും കഴിഞ്ഞ മാസം 15ന് എഴുതിയ കത്തിലുണ്ട്. ശ്യാമളയാണു ഭാര്യ. മക്കള്‍. രാജേഷ്, രതീഷ്, ബിന്ദു. മരുമക്കള്‍. ദീപ, വിജയകുമാര്‍.
രണ്ടു മാസമായി വിജയന്‍ വിറക് ശേഖരിച്ച് മുറ്റത്തിന്റെ മൂലയില്‍ കൂട്ടുന്നുണ്ടായിരുന്നു. മഴക്കാലത്തിനു മുമ്പ് വിറക് ശേഖരിക്കുകയാണെന്നാണ് വീട്ടുകാരോടും അയല്‍വാസികളോടും പറഞ്ഞിരുന്നത്. ചിതയ്ക്കു തീ കൊളുത്തുന്നതിനു മുമ്പ് വിജയന്‍ ചങ്ങല ഉപയോഗിച്ച് ശരീരം വിറകുമായി ബന്ധിച്ചിരുന്നതായി സംശയമുണ്ട്. വീട്ടിലെ കുടിവെള്ള സംഭരണിയില്‍ നിന്നു വെള്ളം പൂര്‍ണമായും ഒഴുക്കിക്കളഞ്ഞിരുന്നു. കുടിവെള്ള ഹോസുകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുമെന്ന് ആത്മഹത്യക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു. മൂന്നു മാസമായി ക്ഷേത്രദര്‍ശനം പതിവാക്കിയിരുന്നു. വിജയന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























