പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പോസ്റ്ററില്‍ മഷി പുരട്ടിയതിന് 150 പേര്‍ക്കെതിരെ കേസ്

പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പോസ്റ്ററുകളില്‍ മഷിയും മുട്ടയും എറിഞ്ഞതിനു 150 പേര്‍ക്കെതിരെ പൊലീസ് പല വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്തു.
ബിസിനസ്സുകാരുടെയും ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും സംഘടന നാലുദിവസം മുന്‍പു നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ അവര്‍ പോസ്റ്ററുകള്‍ക്കു നേരെ മഷി ഒഴിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണു കേസ്.
ഐപിസി 147, 341, 505 വകുപ്പുകള്‍ പ്രകാരമാണു സംഘടനാ നേതാക്കള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഹോളി ആഘോഷത്തിനിടെ ആരെങ്കിലും പോസ്റ്ററില്‍ ചായം പുരട്ടിയതാകാമെന്നും തങ്ങള്‍ക്കിതില്‍ പങ്കില്ലെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. കേസുകള്‍ ഉടനെ പിന്‍വലിച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നു കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























