പഠിപ്പ് തടയപ്പെട്ട 16റുകാരി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരേ പോലീസിന് പരാതി നല്‍കി

ബാലവിവാഹത്തിനിരയായി പഠിപ്പ് തടയപ്പെട്ട 16റുകാരി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചു. ജയ്പൂരില്‍ ബുന്ദിയില്‍ നിന്നുള്ള പത്താംകഌസ്സുകാരിയാണ് ഭര്‍ത്താവിന്റെ കുടുംബത്തെ കുടുക്കിയത്. ജില്ലാ ഭരണകൂടത്തെയും പോലീസിനെയും സമീപിക്കുകയായിരുന്നു. സംഭവത്തില്‍ ഇടപെട്ട പോലീസ് ബാലവിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരെ കസ്റ്റഡിയില്‍ എടുത്തു. നൈന്‍വ സ്വദേശിനിയായ പെണ്‍കുട്ടിയെ പത്തു വയസ്സുള്ളപ്പോഴാണ് കാന്‍പുര ഗ്രാമത്തിലുള്ള യുവാവ് വിവാഹം ചെയ്തുകൊണ്ടു പോയത്. ആരും പരാതി നല്‍കാത്ത സാഹചര്യത്തില്‍ പോലീസ് നടപടി കൈക്കൊള്ളുകയും ചെയ്തില്ല. വിവാഹത്തെ തുടര്‍ന്ന് പഠനം പൂര്‍ണ്ണമായും മുടങ്ങിയതോടെ പെണ്‍കുട്ടി കഴിഞ്ഞ ദിവസം വിവരം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിളിച്ച പെണ്‍കുട്ടി വിവരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടും പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെട്ട പോലീസ് പെണ്‍കുട്ടിക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുത്തിട്ടുണ്ട്. പഠിക്കാനുള്ള സാഹചര്യം വീട്ടില്‍ തന്നെ ഒരുക്കണമെന്ന് പെണ്‍വീട്ടുകാരോട് നിര്‍ദേശിച്ച പോലീസ് 18 വയസ് കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്നു പെണ്‍കുട്ടിയോടും പറഞ്ഞിട്ടുണ്ട്. ബാലവിവാഹത്തിന് പെണ്‍വീട്ടുകാര്‍ക്കെതിരേ കേസും എടുത്തിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























