ജോലി ലഭിക്കാത്തതിന്റെ നിരാശയില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ മകള്‍ അമ്മയെ കുത്തി

ഒരു നല്ല ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് ബിരുദധാരി അമ്മയെ പലതവണ കുത്തി.ചെന്നൈയിലെ അനകപുത്തൂരില്‍ ഈസ്റ്റര്‍ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. കുത്തേറ്റതിനെ തുടര്‍ന്ന് സാരമായ പരുക്ക് പറ്റിയ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വനജ(58) എന്ന സ്ത്രീയെയാണ് മകള്‍ ഗായത്രി മര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് മരിച്ച ശേഷം വനജ തയ്യല്‍ ജോലികള്‍ ചെയ്താണ് ഗായത്രിയുടെ എഞ്ചിനീയറിംഗ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. മാത്രമല്ല മകളുടെ പഠനം പൂര്‍ത്തിയാക്കുന്നതിനായി പലയിടങ്ങളില്‍ നിന്നും വനജ പണം കടം വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗായത്രി പല ജോലികളില്‍ പ്രവേശിച്ചെങ്കിലും വേണ്ടത്ര പണം ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയായിരുന്നില്ല ഗായത്രിക്ക് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഗായത്രി തന്റെ കരിയറിനെ കുറിച്ചോര്‍ത്ത് വ്യകുലതപ്പെടുകയും മാനസിക സമ്മര്‍ദത്തിലാവുകയും ചെയ്തിരുന്നു.
ഞായറാഴ്ച ചില കാരണങ്ങളാല്‍ വനജയും ഗായത്രിയും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ഗായത്രി സമീപം ഇരുന്ന കത്രിക എടുത്ത് അമ്മയെ കുത്തുകയായിരുന്നു. ഒന്നില്‍ കൂടുതല്‍ തവണ വനജയ്ക്ക് കുത്തേറ്റതായാണ് വിവരം.
പിന്നീട് ഗായത്രി തന്നെ 108-ലേക്ക് വിളിച്ച് ആംബുലന്‍സ് സേവനം നേടുകയും അമ്മയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് പോലീസ് ഗായത്രിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയും മകളും തമ്മില്‍ ജോലിയുടെ കാര്യത്തിലും ഗായത്രിയുടെ വിവാഹ കാര്യം സംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























