ബിഹാറില്‍ മദ്യനിരോധനം ലംഘിച്ചാല്‍ വധശിക്ഷ, ഏപ്രില്‍ ഒന്നുമുതലാണ് മദ്യനിരോധനം

മദ്യ നിരോധനം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുംവിധം ബില്‍ കൊണ്ടുവരാന്‍ ബിഹാര്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. പുതിയ ബില്‍ അനുസരിച്ച് മദ്യം ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താലും വധശിക്ഷ ലഭിക്കാം. ഏപ്രില്‍ ഒന്നുമുതലാണ് ഇവിടെ മദ്യനിരോധനം പ്രാബല്യത്തില്‍ വരുന്നത്. ആദ്യഘട്ടത്തില്‍ പ്രാദേശികമായി നിര്‍മിക്കുന്ന മദ്യവും സ്‌പൈസ്ഡ് ലിക്വറുമാണ് നിരോധിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും നിരോധിക്കും.
മദ്യനിരോധനം സംസ്ഥാനത്തിന്റെ ഖജനാവിനെ ബാധിക്കുമെന്ന വിലയിരുത്തല്‍ വന്നെങ്കിലും നിരോധനവുമായി മുന്നോട്ടുപോകാനാണ് നിതിഷ് കുമാറിന്റെ നീക്കം. 3,650 കോടി രൂപയാണ് ബിഹാറിന് മദ്യത്തില്‍ നിന്നു വരുമാനമായി ലഭിച്ചിരുന്നത്. അതേസമയം, മദ്യവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നവര്‍ക്കു ജോലി നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കാന്‍ ബിഹാര്‍ സംസ്ഥാന ക്ഷീരോല്‍പ്പാദന സഹകരണ സംഘത്തിന്റെ സുധാ ഡയറി എന്ന ബ്രാന്‍ഡ് നെയിമിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തുറുപ്പുചീട്ടായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം. സ്ത്രീകള്‍ കൂട്ടത്തോടെ അതിനോട് പ്രതികരിച്ചത് നിതീഷിന്റെ വിജയത്തിലും കലാശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























