എല്‍ഐസി ഉദ്യോഗസ്ഥ ഓഫീസിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകം

എല്‍ഐസി ഓഫീസില്‍ ഉദ്യോഗസ്ഥ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. മധുര എല്‍ഐസി ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ഡി.റാം( 46) ആണ് കൊലപാതകം നടത്തിയത്. ഇയാള്‍ ആസൂത്രിതമായി കൊലപാതകം നടത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.
കെട്ടിടത്തില്‍ ഡിസംബര്‍ 17ന് ഉണ്ടായ തീപിടിത്തത്തിലാണ് മനേജര്‍ കല്യാണി നമ്പി(56) പൊള്ളലേറ്റ് മരിച്ചത്. സംഭവത്തില്‍ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. എയര്‍ കണ്ടീഷണര്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായതാകാം എന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ മുഖം മൂടി ധരിച്ച ഒരാള്‍ ഓഫീസിലെത്തി മാനേജരുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു തീകൊളുത്തിയെന്ന് റാം കള്ളക്കഥ ഉണ്ടാക്കിയതാണ് ആസൂത്രണം പൊളിയാന്‍ കാരണം.
ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‍മെന്റുകളിലെ ക്രമക്കേടുകളില്‍ നടപടിയെടുക്കുമെന്ന് കല്യാണി നമ്പി ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഇയാള്‍ക്ക് ഓഫീസില്‍ കൂടുതല്‍ സമയം ജോലിയെടുക്കേണ്ടി വന്നു. ഇതിന്റെ പ്രതികാരമായാണ് മാനേജരുടെ കാബിനുള്ളിലെ ഫയലുകള്‍ കൂട്ടിയിട്ട് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് പ്രതി കാബിന്‍ പുറത്തുനിന്നു പൂട്ടുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെയാണ് ഗുരുതരമായി പൊള്ളലേറ്റ് കല്യാണി മരണപ്പെട്ടത്.
https://www.facebook.com/Malayalivartha
























