ശനി ശിംഗ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി

ശനി ശിംഗ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീകള്‍ ക്ഷേത്രത്തില്‍ കടക്കുന്നത് തടയാന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്ത്രീകള്‍ക്ക് തുല്യ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു. ശനി ശിംഗ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് രണ്ടു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീകോവിലും പൂജാരിയുമില്ലാത്ത ക്ഷേത്രമാണ് ശനി ശിംഗ്‌നാപുര്‍ ക്ഷേത്രം. വിഗ്രഹത്തിനടുത്തുള്ള ഒരു കിണറ്റില്‍നിന്ന് വെള്ളംകോരി കുളിച്ച് ചെറിയ പാത്രത്തില്‍ വെള്ളമെടുത്ത് ഈറനോടെ മണ്ഡപത്തില്‍ കയറി ശനിവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതാണ് പൂജാവിധി.
ഭക്തജനത്തിരക്ക് വര്‍ധിച്ചതോടെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തില്‍ മറ്റു പൂജകളും പൂജാരികളും വന്നു. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല. ഇതിനിടെ കഴിഞ്ഞദിവസം ഒരു യുവതി മണ്ഡപത്തില്‍ കയറി വിഗ്രഹം തൊട്ടതോടെയാണ് വിവാദം തുടങ്ങുന്നത്. പ്രതിവിധി എന്ന നിലയില്‍ പൂജാരിമാര്‍ ചേര്‍ന്ന് ശുദ്ധികലശം നടത്തി. ഇതോടെ വിവാദം തുടങ്ങി.
പ്രശ്‌നത്തിനു ചര്‍ച്ചയിലൂടെ ക്ഷേത്രഭരണാധികാരികള്‍ പരിഹാരം കാണണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























