പത്തുവര്‍ഷത്തെ കാത്തിരിപ്പിനു അവസാനം: സൈനികര്‍ക്ക് ഇനി പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍

പത്തു വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമാകുന്നു. സൈനികര്‍ക്ക് ഇനി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കുന്നു. 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. 140 കോടി ചിലവുവരുന്ന പദ്ധതി നടപ്പാക്കാന്‍ പ്രതിരോധവകുപ്പിന് പത്തു വര്‍ഷം കാത്തിരിക്കേണ്ടിവന്നുവെന്ന് മാത്രം.
3,53,765 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് ഇന്ത്യന്‍ സേനയ്ക്ക് ആവശ്യം. ഇതില്‍ 50,000 മാത്രമാണ് നിലവില്‍ ലഭിക്കുക. ഓഗസ്റ്റ് മുതല്‍ ജാക്കറ്റുകള്‍ നല്‍കുന്നതിന് തുടക്കം കുറിക്കും. അടുത്തവര്‍ഷം ജനുവരിയില്‍ തന്നെ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫുകള്‍ വളരെ കനമുള്ളതും മോശം സാഹചര്യത്തിലുള്ളതുമാണ്. അതിനാലാണ് ഇവ മാറ്റുന്നതിന് മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ നീണ്ടുപോകുകയായിരുന്നു. ഇതിനിടെയ്ക്ക് ആറോളം കമ്പനികള്‍ ജാക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയെങ്കിലും സൈന്യത്തിന്റെ പരിശോധനയില്‍ അവ പരാജയപ്പെടുകയായിരുന്നു.
പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കനം കുറഞ്ഞതും, തല, കഴുത്ത്, നെഞ്ച്, വയര്‍, കാലുകള്‍ തുടങ്ങിയവയെല്ലാം സംരക്ഷിക്കാവുന്ന തരത്തിലുള്ളവയാണ്. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ടാറ്റാ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സാണ് ബുള്ളറ്റ് പ്രൂഫുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























