അജിത് പവാറിനൊപ്പം നഷ്ടമായ ജീവനുകളില്‍ ഒരു വനിത പൈലറ്റും

പുനെയിലെ ബാരാമതിയില്‍ ഉണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം നഷ്ടമായ ജീവനുകളില്‍ ഒരു വനിത പൈലറ്റും. ക്യാപ്റ്റന്‍ ശാംഭവി പഥക്കാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വനിതാ പൈലറ്റ്. അപകടത്തില്‍പ്പെട്ട ലിയര്‍ജെറ്റ് 45 വിമാനത്തിന്റെ ഡല്‍ഹി ആസ്ഥാനമായുള്ള നോണ്‍ഷെഡ്യൂള്‍ഡ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്ററായ വിഎസ്ആര്‍ വെഞ്ചേഴ്‌സില്‍ ഫസ്റ്റ് ഓഫിസറായി സേവനമനുഷ്ഠിക്കുകയായിരുന്നു ശാംഭവി പഥക്.
2016-2018 കാലയളവില്‍ എയര്‍ഫോഴ്‌സ് ബല്‍ഭാരതി സ്‌കൂളിലാണ് ശാംഭവി സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ന്യൂസിലാന്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് അക്കാദമിയില്‍ നിന്ന് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി. മുംബൈ സര്‍വകലാശാലയില്‍ നിന്ന് എയറോനോട്ടിക്‌സ്, ഏവിയേഷന്‍ ആന്റ് എയറോ സ്‌പേസ് ആന്റ് ടെക്‌നോളജി ബിരുദവും നേടി. ഈ കാലയളവില്‍ മധ്യപ്രദേശ് ഫ്‌ലയിങ് ക്ലബില്‍ ഫ്‌ലയിങ് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചു.
2022ല്‍ സ്‌പൈസ് ജെറ്റ് ഏവിയേഷന്‍ സെക്യൂരിറ്റി, ജോര്‍ദാന്‍ എയര്‍ലൈന്‍സിന്റെ ജെറ്റ് ഓറിയന്റേഷന്‍ ട്രെയിനിങ്–അ320 തുടങ്ങിയ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി. 2020ലാണ് ഡിജിസിഎ ശാംഭവിക്ക് കമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നല്‍കിയത്. ജനുവരി 28ന് രാവിലെ 8.10നാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് അജിത് പവാറടക്കമുള്ള അഞ്ചു പേരുമായി വിമാനം പറന്നുയര്‍ന്നത്. മുപ്പത്തിയഞ്ചു മിനിറ്റിനകം ബാരാമതിക്കു സമീപം വിമാനം തകരുകയായിരുന്നു. സുമിത് കപൂര്‍, ശാംഭവി പഥക് എന്നിവരായിരുന്നു തകര്‍ന്ന വിമാനത്തിലെ പൈലറ്റുമാര്‍.
https://www.facebook.com/Malayalivartha

























