മമതാ ബാനര്‍ജിക്ക് ഭൂസ്വത്തും വാഹനവുമില്ല, സ്വന്തമായി രണ്ടര ലക്ഷം രൂപയുടെ ജിം ഉപകരണങ്ങള്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് സ്വന്തമായി വാഹനമോ ഭൂസ്വത്തോ ഇല്ല. ബംഗാളിലെ ബബാനിപൂരില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന മമത തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം പ്രഖ്യാപിച്ചത്. ഭൂമിയോ വാഹനമോ ഇല്ലാത്ത മമതയ്ക്ക് സ്വന്തമായി രണ്ടര ലക്ഷം രൂപയുടെ ജിം ഉപകരണങ്ങളുണ്ട്.
ഇത് ഉള്‍പ്പെടെ ആകെ 30 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് മമതയുടെ പേരിലുള്ളത്. പണമായി 18,436 രൂപ കയ്യിലുണ്ട്. തെരഞ്ഞെടുപ്പ് ചെലവിലേക്കായി നീക്കിവച്ചിരിക്കുന്ന ആറ് ലക്ഷം രൂപ ഉള്‍പ്പെടെ 27.6 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സും മമതയുടെ പേരിലുണ്ട്. 27,000 രൂപ വിപണി വില വരുന്ന 9.75 രൂപയുടെ ആഭരണങ്ങളാണ് മമതയുടെ പേരിലുള്ള മറ്റൊരു സമ്പാദ്യം.
കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മമതയ്ക്ക് നിയമത്തിലും ബിരുദമുണ്ട്. ഇന്നാണ് മമത ബബാനിപൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദീപ ദാസ്മുന്‍ഷിയും ബി.ജെ.പി സ്ഥാനാര്‍ത്ഥി ചന്ദ്രകുമാര്‍ ബോസുമാണ് മമതയുടെ എതിരാളികള്‍. നേതാജി സുബാഷ് ചന്ദ്രബോസിന്റെ ചെറുമകനാണ് ചന്ദ്രകുമാര്‍ ബോസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























