രക്ഷാകര്‍ത്താവെന്ന വ്യാജേന നഴ്‌സറി സ്‌കൂളില്‍ കയറി നാല് കുട്ടികളെ വെട്ടിക്കൊന്നു

രക്ഷാകര്‍ത്താവെന്ന വ്യാജേനെ നഴ്‌സറിയില്‍ കയറി വടിവാളുമായി യുവാവ് നടത്തിയ ആക്രമണത്തില്‍ 4 കുട്ടികള്‍ മരിച്ചു. ആക്രമണത്തില്‍ രണ്ട് മുതല്‍ മൂന്ന് വയസ്സുവരെ പ്രായം ഉള്ള നാല് കുട്ടികള്‍ ആണ് മരിച്ചത്. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏര്‍ലി ചൈല്‍ഡ്ഹുഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം സ്‌കൂളില്‍ ആണ് ആക്രമണം ഉണ്ടായത്.
വ്യാഴാഴ്ച ആണ് സംഭവം നടന്നത്. നഴ്‌സറി സ്‌കൂളിലുള്ള കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാള്‍ നഴ്‌സറി കെട്ടിടത്തില്‍ കയറിയത്. ശേഷം ജീവനക്കാരുമായി സംസാരിച്ചു പുറത്തേക്കു പോകാനെന്ന വ്യാജേനെ വന്ന് ഗേറ്റ് പൂട്ടി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ശേഷം പോലീസിനെ വിവരം അറിയിക്കുകയും അവര്‍ എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























