Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പതിനേഴുകാരിയുടെ തേങ്ങല്‍: എനിക്ക് ഇപ്പോള്‍ വിവാഹം വേണ്ടെന്നും പഠനം തുടരാന്‍ സഹായിക്കണമെന്ന്് ഹെല്‍പ്‌ലൈനില്‍ വിളിച്ച് പെണ്‍കുട്ടിയുടെ അപേക്ഷ

12 APRIL 2016 10:15 PM IST
മലയാളി വാര്‍ത്ത.

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്നു തന്നെ രക്ഷിച്ച്, പഠനം തുടരാന്‍ സഹായിക്കണമെന്ന് പതിനേഴുകാരിയുടെ അഭ്യര്‍ഥന. ഗാന്ധിനഗറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കോലാവഡ ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരിയാണ് സ്ത്രീകള്‍ക്കുവേണ്ടിയുള്ള അഭയം ഹെല്‍പ്‌ലൈനായ 181ല്‍ വിളിച്ച് പഠനം തുടരാന്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. പത്താം ക്ലാസില്‍ 88.11% വിജയം നേടിയ പെണ്‍കുട്ടിയെ തുടര്‍ന്നു പഠിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. എതിര്‍പ്പുകള്‍ക്കിടയിലും സ്വപ്രയത്‌നത്തിലൂടെ 2017ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കു തയാറെടുക്കവെയാണ് വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചത്. ഇതില്‍ നിന്ന് രക്ഷിച്ച് പഠനം പൂര്‍ത്തീകരിക്കാന്‍ തന്നെ സഹായിക്കണമെന്നാണ് പെണ്‍കുട്ടിയുടെ അഭ്യര്‍ഥന.

1999 ജൂണില്‍ ജനിച്ച പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ഏപ്രില്‍ 18ന് വിവാഹം നടത്താനായിരുന്നു വീട്ടുകാരുടെ പദ്ധതി. എന്നാല്‍ പെണ്‍കുട്ടി അതിനു തയ്യാറായില്ല. ക്ഷണക്കത്ത് അടിച്ച് വീട്ടുകാര്‍ കല്യാണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. തുടര്‍ന്നു പഠിക്കണമെന്ന് വാശിപിടിച്ച കുട്ടിയുടെ ആവശ്യം വീട്ടുകാര്‍ നിഷേധിച്ചതോടെ അവസാന ശ്രമമെന്ന നിലയിലാണ് പെണ്‍കുട്ടി അഭയത്തിലേക്കു വിളിച്ചത്. തനിക്ക് വീട്ടുകാര്‍ക്കൊപ്പം താമസിക്കേണ്ടെന്നും പെണ്‍കുട്ടി നിലപാട് എടുത്തു.

അഭയത്തില്‍ നിന്നുള്ള കൗണ്‍സിലര്‍മാരും വനിതാ പൊലീസുകാരും വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ സംഭവം നിഷേധിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ ഒറ്റയ്ക്കു മാറ്റിനിര്‍ത്തി ചോദിച്ചപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് പത്താം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് കാട്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ശൈശവ വിവാഹം നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പറഞ്ഞു മനസിലാക്കി. എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കില്ലെന്നു വ്യക്തമാക്കിയ പെണ്‍കുട്ടി അമ്മാവനൊപ്പം താമസിക്കാമെന്നു സമ്മതിച്ചു. കൂടാതെ, മകളെ അവളുടെ താല്‍പര്യത്തിനു വിരുദ്ധമായി വിവാഹം കഴിപ്പിച്ച് അയയ്ക്കില്ലെന്ന് സ്റ്റാംപ് പേപ്പറില്‍ മാതാപിതാക്കള്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (22 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (25 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (36 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (50 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

Malayali Vartha Recommends