ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ ജയിലിലടച്ച ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ ജയിലിലടച്ച ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍. സെല്ലിനുള്ളില്‍ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വാഗാ അതിര്‍ത്തി കടന്നതിനാണ് ക്രിപാല്‍ സിങ്ങെന്നയാളെ പാക് സൈന്യം അറസ്റ്റ് ചെയ്തത്. 1992 ല്‍ ആയിരുന്നു സംഭവം.
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സ്വദേശിയാണ് മരിച്ച ക്രിപാല്‍ സിങ്. ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ സ്‌ഫോടന പരമ്പരയില്‍ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എങ്കിലും ശിക്ഷ നടപ്പാക്കിയില്ല.
ലാഹോറിലെ ജയിലിലായിരുന്ന ഇയാളെ തിങ്കളാഴ്ച്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സഹ തടവുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നെഞ്ചുവേദന എടുക്കുന്നതായി ഇയാള്‍ പറഞ്ഞിരുന്നതായി സഹ തടവുകാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























