Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

രാജ്യത്ത് ചൂട് കനക്കുന്നു, കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍, മഹാരാഷ്ട്രയില്‍ നിന്നും എ.പി.എല്‍.എല്‍ മത്സരങ്ങള്‍ ഒഴിവാക്കി

14 APRIL 2016 04:51 AM IST
മലയാളി വാര്‍ത്ത.

രാജ്യത്ത് ചൂട് കനക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും ചൂട് താങ്ങാവുന്നതിനും അപ്പുറമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂട് അനുഭവപ്പെട്ട ഏപ്രില്‍ മാസമാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ചൂട് കൂടിയതോടെ ഒഡിഷയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 30 പേര്‍ മരിച്ചു. കനത്ത ചൂടില്‍ സൂര്യതാപമേറ്റ് ചികിത്സ തേടിയവരും കുറവല്ല.
ഒഡിഷയില്‍ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത് പടിഞ്ഞാറന്‍ ജില്ലയായ ബോലഗിറിലെ ടിടിലാഗഡിലാണ്. 45 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത്. ഭവാനിപട്‌ന(43.5), മാല്‍ക്കഗിരി(43.3), താല്‍ചര്‍(43.6), ബോലഗിര്‍(43) എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയ താപനിലയും കുറവല്ല. തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ റെക്കോര്‍ഡ് താപനിലയായ 45 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 42.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത്.
ഏറ്റവും അധികം മരണം രേഖപ്പെടുത്തിയത് ഖോര്‍ദ മേഖലയിലാണ്. അഞ്ചിലധികം ആളുകള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ മരിച്ചു. കുറ്റക് ജില്ലയില്‍ നാലും അന്‍ഗുല്‍ ജില്ലയില്‍ മൂന്നും ആളുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചു. ബാലസോര്‍, ഗഞ്ചം, നയാഗ്ര എന്നിവിടങ്ങളില്‍ രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കനത്ത ചൂട് മൂലം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഏപ്രില്‍ ഇരുപതോടെ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കുടിവെള്ളം കിട്ടാക്കനിയായിട്ടുള്ള പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് ഏപ്രില്‍ കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ ഒറ്റ ഐ.പി.എല്‍.എല്‍ മത്സരം പോലും നടത്തരുതെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ഇറക്കി. മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നടത്തേണ്ട മത്സരം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റാനാണ് കോടതിയുടെ ഉത്തരവ്. ഇതോടെ മെയ് 29ന് നടക്കേണ്ട ഫൈനല്‍ ഉള്‍പ്പടെ 13 മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റേണ്ടി വരും. സംസ്ഥാനത്ത് കടുത്ത വരള്‍ച്ച തുടരുന്നതിനിടയിലാണ് കോടതിയുടെ നടപടി.
മത്സരങ്ങള്‍ മാറ്റുന്നത് ഒഴിവാക്കി കിട്ടാന്‍ പൂനെ, മുംബൈ ടീമുകള്‍ 5 കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാമെന്നും കോടതിയെ അറിയിച്ചിരുന്നു.
ഐ.പി.എല്‍ വേദി മഹാരാഷ്ട്രയില്‍ നിന്നും മാറ്റുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ടീമുകളുടെ ബ്രാന്‍ഡ് വാല്യു തകരുമെന്നും ബി.സി.സി.ഐ കോടതിയെ അറിയിച്ചിരുന്നു. കോടതി വിധി മുംബൈ, പൂനെ ടീമുകളെ മാത്രമല്ല നാഗ്പൂര്‍ സ്‌റ്റേഡിയത്തെ സെക്കന്‍ഡ് ഹോം ഗ്രൗണ്ടാക്കിയ പഞ്ചാബ് ടീമിനും തിരിച്ചടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (22 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (25 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (36 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (50 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

Malayali Vartha Recommends