വിസ നിരക്ക് വര്‍ധിപ്പിച്ചു: അമേരിക്കന്‍ നടപടി വിവേചനപരമെന്ന് കേന്ദ്ര ധനകാര്യമന്ത്രി ജെയ്റ്റ്‌ലി

അമേരിക്ക എച്ച് വണ്‍ബി, എല്‍ വണ്‍ വിസകളുടെ നിരക്ക് വര്‍ധിപ്പിച്ച നടപടി വിവേചനപരമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ നടപടി വിവേചനപരമാണെന്നും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഉന്നം വെച്ചാണെന്നും ഐ.ടി കമ്പനികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ജെയ്റ്റ്‌ലി അമേരിക്കന്‍ വാണിജ്യ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ എച്ച് വണ്‍ബി, എല്‍ വണ്‍ വിസകള്‍ക്ക് 4500ഡോളര്‍ വളരെ അമേരിക്ക വര്‍ധിപ്പിച്ചിരുന്നു. അമേരിക്കയുടെ 9/11 ആരോഗ്യപദ്ധതിക്ക് പണം സ്വരൂപിക്കുന്നതിനാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഈ നടപടി.
കൂടാതെ ചുരുങ്ങിയ കാലത്തേക്ക് ഇരു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരെ സാമൂഹിക സുരക്ഷ നികുതിയില്‍ നിന്നും ഒഴിവാക്കുന്ന കരാറിലുള്ള ഉത്കണഠയും ജയ്റ്റ്‌ലി അമേരിക്കയെ അറിയിച്ചു. തൊഴിലാളികളെ ഇരട്ട നികുതിയില്‍ നിന്നും ഒഴിവാക്കുന്നതിനായി അമേരിക്ക വിവിധ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യുടേയും ലോക ബാങ്കിന്‍േറയും ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലത്തെിയതാണ് ജെയ്റ്റ്‌ലി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























