ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതം സ്വീകരിച്ചു

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതം സ്വീകരിച്ചു. ഡോ. ബി.ആര്‍ അംബേദ്കറുടെ 125ാം ജന്മദിനാഘോഷ ചടങ്ങിലാണ് രോഹിതിന്റെ അമ്മ രാധികയും സഹോദരന്‍ രാജ വെമുലയും ബുദ്ധമതം സ്വീകരിച്ചത്. മുംബൈയിലെ ദാദറില്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കറുടെ സാന്നിധ്യത്തിലായിരുന്നു മതംമാറ്റം.
ഒരു ദലിതനായതുകൊണ്ടു മാത്രമാണ് രോഹിതിന് ജീവന്‍ വെടിയേണ്ടി വന്നത്. മനസ് കൊണ്ട് ബുദ്ധമതം സ്വീകരിച്ച വ്യക്തിയായിരുന്നു രോഹിത്. അതിനാല്‍ രോഹിതിന്റെ മരണാനന്തര കര്‍മങ്ങള്‍ ബുദ്ധമത ആചാര പ്രകാരമാണ് നടത്തിയതെന്നും രാജ വെമുല പറഞ്ഞു. ഹിന്ദു മതത്തിലെ ജാതീയതക്കെതിരാണ് ഞങ്ങള്‍. അതുകൊണ്ടാണ് ജാതീയമായ വേര്‍തിരിവുകളില്ലാത്ത ബുദ്ധമതത്തിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നും രാജ വ്യക്തമാക്കി.
ഹിന്ദു മതത്തിലെ ജാതീയതയെ കര്‍ശനമായി എതിര്‍ത്ത അംബേദ്കര്‍ 1956ല്‍ നാഗ്പൂറില്‍ വച്ചായിരുന്നു ബുദ്ധ മതം സ്വീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























