മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബുധനാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 13 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ . രാത്രി 8.30ഓടെ ദേശീയപാതയിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.
35 തൊഴിലാളികളുമായി പോയ പിക്കപ്പ് ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പിക്കപ്പ് നിരവധി തവണ തലകീഴായി മറിഞ്ഞതായും വാഹനത്തിന് താങ്ങാവുന്നതിൽ അധികം ഭാരം ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ . മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നതായും സൂ്ചനകളുണ്ട്. രക്ഷാപ്രവർത്തനം പ്രദേശവാസികളും പൊലീസുകാരും ചേർന്നായിരുന്നു നടത്തിയത്.
വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിലെത്തിച്ചു. 12 പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ജില്ലാ ആശുപത്രി അധികൃതർ . പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം സഹായം നൽകുമെന്നും പ്രധാനമന്ത്രി .
"
https://www.facebook.com/Malayalivartha
























