കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകൾ ഋതുചന്ദ്രയാണ് മരിച്ചത്.
വീടിന് സമീപം മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
കളിക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടം മരപ്പലകകൾക്കിടയിലേക്ക് വീണു. അതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്, പലകകൾക്കിടയിലുണ്ടായിരുന്ന മൂർഖൻ കടിച്ചത്. ഉടൻ തന്നെ തൊട്ടടുത്തുള്ള പ്രാഥമിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഉണ്ടായിരുന്നില്ല. തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി പയ്യന്നൂർ ആശുപത്രിയിൽ വെച്ച് ആന്റിവെനം നൽകിയിരുന്നു. പരിയാരത്ത് എത്തിച്ചപ്പോഴേക്കും അവശനിലയിലായ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കയായിരുന്നു.
https://www.facebook.com/Malayalivartha

























