'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി

ഐടി നഗരമായ ബംഗളൂരുവിനെ നടുക്കിയ ഇരട്ടസഹോദരിമാരുടെയും മാതാപിതാക്കളുടെയും കൂട്ടക്കൊലപാതകക്കേസില്‍ പിടിയിലായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ശ്വേതയുടെ ചോരയുറയുന്ന മൊഴി പുറത്ത്. സ്വന്തം പെറ്റമ്മയും ഭര്‍ത്താവും അനിയത്തിയും ചോരയില്‍ കുളിച്ചു കിടക്കുമ്പോഴും ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കാതെ, താന്‍ ചെയ്തത് ക്രൂരതയല്ല മറിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നാണ് ഈ ഇരുപത്തിനാലുകാരി പോലീസിനോട് വിളിച്ചുപറയുന്നത്.
ബംഗളൂരു കെ.ആര്‍ പുരത്തെ ഫ്‌ലാറ്റില്‍ വെച്ച് സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകള്‍ സുപ്രിയ (20) എന്നിവരെ വെട്ടുകത്തി കൊണ്ട് വെട്ടിപ്പിളര്‍ന്ന് കൊലപ്പെടുത്തിയ ശേഷം പുതുച്ചേരിയിലേക്ക് ഒളിവില്‍ പോയ ശ്വേതയെ കഠിനമായ തെരച്ചിലിനൊടുവിലാണ് പോലീസ് പൊക്കിയത്. ചോദ്യം ചെയ്യലില്‍ ഒട്ടും കുറ്റബോധമില്ലാതെയാണ് ശ്വേത പോലീസിനോട് സംസാരിച്ചത്.
'എന്റെ അമ്മ ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും നല്‍കിയിരുന്നില്ല. ഹൈസ്‌കൂള്‍ കാലം മുതല്‍ എഞ്ചിനീയറിംഗ് ബിരുദം നേടി പുറത്തിറങ്ങുന്നത് വരെ ഞാന്‍ ഒരു തടവുകാരിയെപ്പോലെയാണ് ആ വീട്ടില്‍ ജീവിച്ചത്. എന്റെ കൂട്ടുകാരും സഹപാഠികളും എന്റെ ഈ അവസ്ഥ കണ്ട് എന്നെ കടുത്ത രീതിയില്‍ കളിയാക്കുമായിരുന്നു. മാതാപിതാക്കളും സ്വന്തം സഹോദരിയും കൂടെയുണ്ടായിട്ടും ഞാന്‍ ഒരു അനാഥയെപ്പോലെയാണ് ജീവിച്ചുതീര്‍ത്തത്. അമ്മയുടെ കടുപ്പമേറിയ മനോഭാവവും നിയന്ത്രണങ്ങളും എന്നില്‍ കടുത്ത വെറുപ്പാണ് നിറച്ചത്,'ശ്വേത പോലീസിനോട് പറഞ്ഞു.
തന്റെ ലിവ്-ഇന്‍ പങ്കാളിയായ കെന്നത്തിനൊപ്പം ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതും, വീട്ടിലെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷവുമാണ് മൂന്ന് പേരെയും ഒന്നിച്ച് ഇല്ലാതാക്കാന്‍ ശ്വേതയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അതീവ ആസൂത്രിതമായാണ് ശ്വേതയും കാമുകന്‍ കെന്നത്തും ഫ്‌ലാറ്റിലേക്ക് എത്തിയത്. ഈ സമയം ശ്വേതയുടെ അമ്മ മുത്തുലക്ഷ്മി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കെന്നത്തിനൊപ്പമുള്ള ജീവിതത്തെച്ചൊല്ലി അമ്മയും മകളും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന വെട്ടുകത്തിയെടുത്ത് ശ്വേതയും കെന്നത്തും ചേര്‍ന്ന് മുത്തുലക്ഷ്മിയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഭയന്നുപോകാതെ, പുറത്തുപോയ പിതാവും അനിയത്തിയും എത്തുന്നതിന് മുന്‍പായി പ്രതികള്‍ ഇരുവരും ബാത്‌റൂമില്‍ കയറി ശരീരത്തിലെയും കത്തിയിലെയും രക്തക്കറ കഴുകിക്കളഞ്ഞു. തുടര്‍ന്ന് ഒന്നും അറിയാത്തതുപോലെ വീടിനുള്ളില്‍ ഒളിച്ചിരുന്നു. ആദ്യം എത്തിയ അനിയത്തി സുപ്രിയയെ ഇരുവരും ചേര്‍ന്ന് വെട്ടി വീഴ്ത്തി. പിന്നാലെ എത്തിയ പിതാവ് സോമസുന്ദറിനെയും അവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സോമസുന്ദര്‍ പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ച് പുറത്തേക്ക് ഓടിയെങ്കിലും ഫ്‌ലാറ്റിന് മുന്നില്‍ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
അച്ഛന്റെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുമെന്ന് ഉറപ്പായതോടെ മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടി, ഫ്‌ലാറ്റിന്റെ ബാ യമഹരീി്യ വഴി അതിസാഹസികമായാണ് ശ്വേതയും കെന്നത്തും താഴേക്ക് ചാടി രക്ഷപ്പെട്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയ പോലീസ് ശ്വേതയെ പുതുച്ചേരിയിലെ ഒരു ഒളിസങ്കേതത്തില്‍ നിന്ന് പൊക്കിയെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ലിവ്-ഇന്‍ പാര്‍ട്ണര്‍ കെന്നത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha
























