കശ്മീരിലെ കത്വയില്‍ പാക് ഡ്രോണ്‍ വെടിവെച്ചിട്ടു... ബി എസ് എഫ് നടത്തിയ പട്രോളിംഗിനിടെ ഹിരനഗര്‍ സെക്ടറിലെ റാത്വ ഏരിയയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്, അന്വേഷണം തുടരുന്നു

കശ്മീരിലെ കത്വയില്‍ പാക് ഡ്രോണ്‍ വെടിവെച്ചിട്ടു. ബി എസ് എഫ് നടത്തിയ പട്രോളിംഗിനിടെ ഹിരനഗര്‍ സെക്ടറിലെ റാത്വ ഏരിയയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. വയലിലാണ് ഡ്രോണ്‍ തകര്‍ന്നുവീണത്. ഡ്രോണില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കത്വയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.10 ഓടെ സംഭവമുണ്ടായതെന്ന് കത്വ പൊലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 250 മീറ്റര്‍ ഉള്ളിലായിരുന്നു ഡ്രോണ്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha























