വിജയ് മല്യയെ ഞങ്ങള്‍ വിടില്ല: ബ്രിട്ടന്
മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ഇന്ത്യന്‍ ഗവണ്മെന്റിന്റെ അഭ്യര്‍ത്ഥന ബ്രിട്ടന് നിരസിച്ചു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9,400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മല്യയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ബ്രിട്ടന്റെ ഈ തീരുമാനം. കേസുകളുടെ അന്വേഷണത്തിന് 2002ലെ കള്ളപ്പണ നിരോധന നിയമ പ്രകാരം മല്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് കാണിച്ചാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തയച്ചിരുന്നതെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. വിദേശ കാര്യ മന്ത്രാലയം നേരത്തേ മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. മുംബൈ പ്രത്യേക കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയാറാണെന്ന് മല്യ ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതു കൊണ്ടോ അറസ്റ്റ് ചെയ്തതുകൊണ്ടോ വായ്പാ തുക തിരിച്ചുകിട്ടില്ലെന്നും മല്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha