സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരമായ മിന്നല്‍ പ്രളയത്തിന് പിന്നാലെ തടാകം തകര്‍ന്നതോടെ പ്രദേശം വീണ്ടും ദുരന്തഭീതിയില്‍. അപകട സാധ്യതയുള്ളതിനാല്‍ നിലവില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷാസേനാംഗങ്ങളോടും രക്ഷാപ്രവര്‍ത്തകരോടും ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും നേപ്പാള്‍ പോലീസ് അഭ്യര്‍ഥിച്ചു. കവിഞ്ഞൊഴുകുന്ന വെള്ളം വീണ്ടുമൊരു പ്രളയത്തിന് വഴിവെക്കാനിടയുള്ളതിനാലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച് സൈന്യത്തോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
രണ്ടുദിവസം മുന്‍പുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ മാത്രം 469 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈന മൂന്ന് മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. നേപ്പാളിലും ടിബറ്റിലുമായി 1,300-ലധികം ആളുകളെ ഇനിയും കാണാതായിട്ടുണ്ട്. അതില്‍ 800-ലധികം പേര്‍ വിദേശികളാണ്. ഇന്ത്യയില്‍ നിന്നുള്ള 177 പേരും അമേരിക്കയില്‍ നിന്നുള്ള 90 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഹിമാനികള്‍ ഉരുകി വീണതിനെത്തുടര്‍ന്ന് ടിബറ്റിലെ ഗൈറോംഗില്‍ ഉണ്ടായ മണ്ണടിച്ചിലും അവശിഷ്ടങ്ങളും ചേര്‍ന്നാണ് താല്‍ക്കാലിക തടാകം രൂപപ്പെടുത്തിയത്. അതില്‍ വ്യാഴാഴ്ച 1.5 മുതല്‍ 2 ദശലക്ഷം ക്യുബിക് മീറ്റര്‍ ഉണ്ടായിരുന്ന ജലനിരപ്പ് വെള്ളിയാഴ്ച ആയപ്പോഴേക്കും 2.5 ദശലക്ഷം ക്യുബിക് മീറ്ററായി കുതിച്ചുയര്‍ന്നു.
നദികളില്‍ വീണ്ടും വെള്ളം പൊങ്ങുമെന്ന ഭീതിയില്‍ അതിര്‍ത്തി ജില്ലയായ രസുവയിലെ പ്രദേശവാസികള്‍ മലനിരകളിലേക്ക് ഓടിക്കയറുകയാണ്. ഭോട്ടെ കോശി നദീപരിസരത്ത് ഇനിയും പ്രളയം ഉണ്ടാകാനിടയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി നേപ്പാള്‍ സൈന്യം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചൈനീസ് പ്രദേശത്ത് നിന്നുള്ള സുരക്ഷാ ജീവനക്കാരെയും വാഹനങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്
.
അതിനിടെ, പ്രളയത്തില്‍ മുങ്ങിപ്പോയ ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്താനായി നേപ്പാള്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സംഘം കഠിന പരിശ്രമത്തിലാണ്. നേപ്പാള്‍ സൈനിക വക്താവ് രാജാ റാം ബസ്‌നെത് പ്രദേശത്തെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചു. 'ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ ആളുകളെ കണ്ടെത്തുന്നതിലും രക്ഷപ്പെടുത്തുന്നതിലുമാണ്... ചില ആളുകള്‍ ത്രിശൂലി 3എ ഹൈഡ്രോപവര്‍ പ്രോജക്റ്റിന്റെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതാണ്. കാരണം തുരങ്കത്തിന്റെ പ്രവേശന കവാടങ്ങള്‍ പോലും കണ്ടെത്തുക പ്രയാസമാണ്. അതിനൊപ്പം തന്നെ രക്ഷപ്പെടുത്തിയവര്‍ക്ക് ആവശ്യമായ റിലീഫ് സാമഗ്രികള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്,' എന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഇതുവരെ തുരങ്കത്തില്‍ നിന്നും പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും ആയി 350-ലധികം തൊഴിലാളികളെയും പ്രദേശവാസികളെയും സൈന്യം രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























