Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."

01 SEPTEMBER 2026 07:57 PM IST
മലയാളി വാര്‍ത്ത


നേപ്പാളിലെ നുവാക്കോട്ട് ജില്ലയിൽ ത്രിശൂലി നദിയിലുണ്ടായ വിനാശകരമായ പ്രളയത്തിൽ ചുറ്റുമുള്ള കെട്ടിടങ്ങളും വാഹനങ്ങളും ഒലിച്ചുപോയപ്പോഴും, തകരാതെ ഉറച്ചുനിന്ന പച്ചച്ചായമടിച്ച നാലുനില വീട് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. ആർത്തലച്ചെത്തുന്ന പ്രളയജലത്തിന് മുമ്പിൽ മരണത്തെ മുഖാമുഖം കണ്ട് ഒരു കുടുംബം ഉള്ളുലഞ്ഞ് നിൽക്കുന്ന ദൃശ്യങ്ങൾ ഭയാനകമായിരുന്നു. ചുറ്റുമുള്ള കെട്ടിടങ്ങളൊക്കെയും ഒലിച്ചു പോയിട്ടും ഒടുവിൽ തരിമ്പും കുലുങ്ങാതെ ആ പച്ച വീട് മാത്രം പ്രളയത്തെ അതിജീവിച്ചു, ആ കുടുംബവും.

പ്രളയജലത്തിന് നടുവിൽ തരിമ്പും കുലുങ്ങാതെ നിന്ന ഈ 'അത്ഭുത വീടിന്റെ' ഉടമ പ്രകാശും കുടുംബവും ആ ഭീതിജനകമായ നിമിഷങ്ങളും രക്ഷാപ്രവർത്തനവും ഓർത്തെടുക്കുകയാണ്.

 

 

‘ജീവിതം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളായിരുന്നു അവ. പെട്ടെന്നാണ് നദിയിൽ വെള്ളമുയരുന്നുണ്ടെന്ന് അറിഞ്ഞത്. ഉടൻ തന്നെ കടയിലുണ്ടായിരുന്ന ഞാൻ വീട്ടിലേക്ക് ഓടി. കുടുംബാംഗങ്ങളോട് വേഗത്തിൽ തന്നെ പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വാതിൽപ്പടിയിലെത്തിയപ്പോഴേക്കും വെള്ളം ഇരച്ചെത്തിയിരുന്നു. പുറത്ത് നിർത്തിയിട്ടിരുന്ന വാഹനം പ്രളയജലത്തിൽ തലകീഴായി മറിഞ്ഞിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുടുംബാംഗങ്ങളായ അഞ്ചുപേരെയും കൂട്ടി വീടിന്റെ ഏറ്റവും മുകളിലെ (നാലാം നില) നിലയിലേക്ക് ഓടിക്കയറുകയായിരുന്നു’- പ്രകാശ് പറയുന്നു.

എല്ലാം അവസാനിച്ചു. ഇത് ഞങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളായിരിക്കുമെന്നാണ് കരുതിയത്. മകൻ സ്കൂളിലായിരുന്നു. അവന് എന്ത് സംഭവിക്കുമെന്നോർത്തുള്ള ചിന്ത വേറെയും. അവൻ സ്കൂളിലായതുകൊണ്ട് തന്നെ എല്ലാവരും അസ്വസ്ഥരായിരുന്നു. നാലാം നിലയിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ എല്ലാവരും വീടിന്റെ ടെറസിലേക്ക് കയറുകയായിരുന്നു. പ്രകാശ് പറഞ്ഞതായി ഇന്ത്യ ടുഡേ പറഞ്ഞു.

40 വർഷം പഴക്കമുള്ള വീട് പ്രളയത്തെ അതിജീവിച്ചത് എങ്ങനെ?

ചുറ്റുമുള്ള പുതിയ കെട്ടിടങ്ങളും വാഹനങ്ങളും നദി കവർന്നെടുത്തപ്പോഴും ഈ പച്ച വീട് സുരക്ഷിതമായി നിന്നത് വലിയ ചർച്ചയായിരുന്നു. എന്തുകൊണ്ടായിരിക്കാം ഈ വീട് മാത്രം അതിജീവിച്ചതെന്ന ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശക്തമായിരുന്നു.

 

 

 

പതിറ്റാണ്ടുകൾ മുമ്പ് നിർമ്മിച്ച വീടാണ് ഇതെന്ന് പ്രകാശ് പറയുന്നു. ഇതിന്റെ നിർമ്മാണ രീതിയും പ്രതിരോധ ശേഷിയുമാണ് ഇത്തരത്തിൽ അതിജീവനത്തിന് സാധ്യമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.

40 വർഷം മുൻപ് നിർമ്മിച്ച ഈ വീടിന് ഉയർന്ന ഗുണനിലവാരമുള്ള സിമന്റും മണ്ണുമാണ് ഉപയോഗിച്ചത്. അക്കാലത്ത് സിമന്റിന്റെയും നിർമ്മാണ സാമഗ്രികളുടേയും ഗുണനിലവാരം മികച്ചതായിരുന്നു. നദിയുടെ സാമീപ്യം കാരണം വീടിന്റെ അടിത്തറയിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും പ്രകാശ് പറയുന്നു. സുരക്ഷാ മുൻകരുതലായി മൂന്ന് പാളികളിലായി റോഡ് മെറ്റീരിയലുകൾ അടക്കം നൽകി അടിത്തറ വളരെ ശക്തമായാണ് പണിതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട് തകർന്നുപോയില്ലെങ്കിലും, താഴത്തെ നിലയിലെ ഗോഡൗണിലുണ്ടായിരുന്ന സാധനങ്ങളും, വാഹനങ്ങളും, ബൈക്കുകളും പ്രളയത്തിൽ ഒലിച്ചുപോയി.

 

 

 

ഏകദേശം ഒന്നര മണിക്കൂറോളം പ്രളയഭീതിയിൽ വീടിനു മുകളിൽ കഴിഞ്ഞ കുടുംബത്തെ, വെള്ളത്തിന്റെ ഒഴുക്ക് അല്പം കുറഞ്ഞതോടെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

അടുത്തുള്ള കെട്ടിടത്തിനും ഈ വീടിനും ഇടയിൽ വലിയൊരു പൈപ്പും കയറും ബന്ധിപ്പിച്ചാണ് നാട്ടുകാർ സാഹസികമായി കുടുംബത്തെ പുറത്തെത്തിച്ചത്. സ്കൂളിലായിരുന്ന മകനും സുരക്ഷിതനാണെന്ന് പിന്നീട് ഉറപ്പാക്കാനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (28 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (35 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (42 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (46 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (55 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends