ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്

വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ക്കുള്ള അരി വിഹിതം 5 കിലോവരെ വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവിലെ കുറഞ്ഞവിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷന്‍ വാങ്ങാത്ത സ്ഥിതിയുണ്ട്. കൂടുതല്‍ അരി ലഭിച്ചാല്‍ ഇവരും റേഷന്‍ കടകളിലെത്തുമെന്നും അരിവില നിയന്ത്രിക്കാന്‍ ഇതും സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി.
ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ഗണനേതര കാര്‍ഡിനുള്ള വിഹിതം വര്‍ധിപ്പിക്കുന്നതോടെ കമ്മിഷന്‍ കുറയുന്ന പ്രശ്നം പരിഹരിക്കാനാവും. റേഷന്‍ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭക്ഷ്യഭദ്രത നിയമത്തിന്റെ ഭാഗമായി 2021 ഫെബ്രുവരിയില്‍ നിലവില്‍വന്ന കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ ആക്ടിലെ (കെ.ടി.പി.ഡി.എസ്) ചട്ടത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പരിഗണനയിലുണ്ട്. അനന്തരാവകാശി നിയമനം, സെയില്‍സ്മാന്‍മാര്‍ക്ക് ലൈസന്‍സ് കൈമാറല്‍ ഉള്‍പ്പെടെയുള്ള റേഷന്‍ വ്യാപാരികളെ ബാധിക്കുന്ന വിഷയങ്ങളിലാണു ഭേദഗതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റേഷന്‍ വിതരണവും റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമമാണിതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
https://www.facebook.com/Malayalivartha

























