വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...

സ്വന്തം ചോരയിൽ പിറന്ന ഒന്നരവയസ്സുകാരി അന്നയെ കൊലപ്പെടുത്തിയ അമ്മ ക്രിസ്റ്റി ഉന്നയിച്ച പീഡനാരോപണങ്ങൾ പൂർണ്ണമായും തള്ളി പിതാവ് അഭിജിത്ത് രംഗത്തെത്തിയിരിക്കുകയാണ്. ക്രിസ്റ്റിക്ക് യാതൊരുവിധ പ്രസവാനന്തര വിഷാദരോഗവും ഇല്ലായിരുന്നുവെന്നും, ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവൾ മാനസിക രോഗം അഭിനയിക്കുകയാണെന്നുമാണ് അഭിജിത്ത് ആരോപിക്കുന്നത്. വിവാഹ വാർഷിക ദിനത്തിൽ തന്നെ തകർക്കാൻ വേണ്ടി മാത്രം അവൾ മുൻകൂട്ടി പ്ലാൻ ചെയ്ത് നടത്തിയ ക്രൂരതയാണിതെന്നും ഭർതൃകുടുംബം വ്യക്തമാക്കുന്നു. ഇരുവരുടെയും വാട്സാപ്പ് ചാറ്റുകളും ഡിലീറ്റ് ചെയ്ത ഫോൺ രേഖകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























