തൃശൂരിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം... മൂന്നുപേർക്ക് പരിക്ക്

സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം. മൂന്നുപേർക്ക് പരിക്ക്. തൃശൂർ പൂങ്കുന്നം സിഗ്നലിൽ രാവിലെ 11 മണിയോടെയായിരുന്നു അപകടം. സിഗ്നൽ മറികടന്ന് അമിതവേഗതയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുബസുകൾക്കും കേടുപാടുകളുണ്ട്.
ഗുരുവായൂർ ചൊവ്വന്നൂർ പടി റൂട്ടിലോടുന്ന പുതുകുളങ്ങര ബസും തൃശൂർ ചാവക്കാട് റൂട്ടിലോടുന്ന വിഘ്നേശ്വര ബസുമാണ് കൂട്ടിമുട്ടിയത്. വിഘ്നേശ്വരാ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പുതുകുളങ്ങര ബസാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ്.
"
https://www.facebook.com/Malayalivartha
























