ജയലളിത അധികാരമേറ്റു

ജയലളിത തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കാമരാജിനും.എം.ജി.ആറിനും ശേഷം ഭരണത്തുടര്ച്ചയെന്ന ചരിത്ര നേട്ടവുമായാണ് ജയലളിത അധികാരത്തിലേക് വരുന്നത്. ചുമതലയേറ്റ ആദ്യ ദിവസം തന്നെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന ഉത്തരവുകളില്‍ ഒപ്പ് വച്ചു. നാളെ മുതല്‍ ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരും.
*മുഴുവന്‍ കാര്‍ഷിക വായ്പ്പകളും എഴുതി തള്ളി
*എല്ലാ ഗവ: സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യമായി പ്രഭാത ഭക്ഷണം വിതരണം ചെയ്യും.
* 500 മദ്യക്കടകള്‍ ആദ്യ ഖട്ടത്തില്‍ അടച്ചു പൂട്ടും.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യക്കടകളുടെ പ്രവര്‍ത്തി സമയം കുറച്ചു. 10 മണിക്ക് തുറന്നിരുന്ന മദ്യക്കടകള്‍ ഇനി 12 മണിക്കായിരിക്കും തുറക്കുക. .
*എല്ലാ ഉപഭോക്താക്കള്ക്കും ആദ്യ നൂറു യൂനിറ്റ് വൈദ്യുതി സൗജന്യം
*നിര്‍ധന പെണ്കുട്ടികള്ക്ക് നല്കിയിരുന്ന വിവാഹ സഹായം എട്ട് ഗ്രാം സ്വര്‍ണ്ണമായി ഉയര്‍ത്തി
*കൈത്തറിക്കാര്‍ക്കുള്ള സൗജന്യ വൈദ്യുതി 750 യൂണിറ്റായി ഉയര്‍ത്തി
മദ്രാസ് സര്‍വകലാശാലയിലെ ശദാബ് ദി ഓഡിറ്റോ റിയത്തില്‍ ആയിരുന്നു സത്യപ്രതിക്ഞ്ഞ ചടങ്ങുകള്‍ നടന്നത്. കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. 26 അണ്ണാ.ഡി.എം.കെ മന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.
പോലീസ് ജയലളിതയുടെ വീട്ടില്‍ റെയ്ഡ് നടത്തി 10000 സാരികളും,750 ജോഡി ചെരുപ്പുകളും കണ്ടെത്തിയത് വന്‍ വിവാദമായിരുന്നു. എന്നാല്‍ തമിഴ് മക്കള്‍ അമ്മയെ കൈ വിട്ടില്ല. ഡി.എം.കെ നേതാവ് കരുണാനിധിയെ ശക്തമായ ഭൂരിപക്ഷത്തോടെയാണ് തോല്പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























