സെക്‌സ് ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ കൊന്നു കിണറ്റില്‍ തള്ളി

സെക്‌സ് ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ 40 കാരന്‍ കൊന്നു കിണറ്റിലെറിഞ്ഞു. ആഗ്രയില്‍ മെയ് പതിനെട്ടിനാണ് സംഭവം നടന്നത്. ഹീര ദേവി എന്ന യുവതിയാണ് കൊല ചെയ്യപ്പെട്ടത്. ഭര്‍ത്താവു ബിര്‍ജ്ജുവിനെ പോലീസ് അറസ്റ്റു ചെയ്തു. ആദ്യ ഭാര്യയുടെ മരണത്തിനു ശേഷം രണ്ടു വര്‍ഷം മുന്‍പാണ് ബിര്‍ജ്ജു ഹീര ദേവിയെ വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും ഹീര ദേവി ബിര്‍ജുവിനെ അനുവദിച്ചിരുന്നില്ലത്രെ. ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹീര ദേവിയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബിര്‍ജ്ജു ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പരിക്രമ മാര്‍ഗ്ഗിനു സമീപത്തെ വെള്ളമില്ലാത്ത കിണറ്റിലാണ് ഇയാള്‍ ഭാര്യയുടെ മൃതദേഹം ഒളിപ്പിച്ചത്. ബിര്‍ജ്ജു തന്നെയാണു പോലീസിനു മൃതദേഹം കാണിച്ചു കൊടുത്തത്. അഴുകിയ് ശരീരം പോലീസ് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
ആഗ്ര പോലീസ് ബിര്‍ജുവിനെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനു ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























