Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹപ്രവർത്തകൻ കിണറ്റിലിറങ്ങാമെന്ന് പറഞ്ഞെങ്കിലും വേണ്ട ഞാനിറങ്ങാമെന്ന് പറഞ്ഞാണ് സോണി ഇറങ്ങിയത്.... അത് മരണത്തിലേക്കാകുമെന്നറിയാതെ.... സോണിയുടെ അപ്രതീക്ഷിത വിയോ​ഗം ഏവരേയും കണ്ണീരിലാഴ്ത്തി


കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസ് : സ്റ്റേഷൻ മാസ്റ്റർ അടക്കം 6 പ്രതികൾ


പരിസ്ഥിതി മലിനീകരണ നിയന്ത്രണം... ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്


സമാധാനക്കരാറിന് ധാരണയായി... ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ....


വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...

ഇംഗ്ലീഷറിയാത്ത എഞ്ചിനീയര്‍മാര്‍

30 OCTOBER 2012 01:42 AM IST
പ്രസന്നകുമാര്‍

ഇംഗ്ലീഷറിയാത്ത എഞ്ചിനീയര്‍മാര്‍

ഇന്ത്യയില്‍ എഞ്ചിനീയറിംഗ്‌ പഠനം പൂര്‍ത്തിയാക്കുന്ന പത്തില്‍ നാലു പേര്‍ക്കും ഇംഗ്ലീഷ്‌ ഭാഷയില്‍ പ്രാവീണ്യമില്ലെന്ന്‌ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതാനിര്‍ണയം നടത്തുന്ന സ്ഥാപനമായ `അസ്‌പെയറിംഗ്‌ മൈന്‍ഡ്‌സ്‌' നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമായിരിക്കുന്നു. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താനോ തെറ്റില്ലാതെ എഴുതാനോ കഴിയാത്തത്ര ശോചനീയമാണ്‌ ഇവരുടെ നിലവാരം.
ഇന്ത്യയൊട്ടാകെയുള്ള 250 എഞ്ചിനീയറിംഗ്‌ കോളജുകളില്‍ നിന്നായി 55000 എഞ്ചിനീയര്‍മാരുടെ ഇംഗ്ലീഷ്‌ പരിജ്ഞാനം സര്‍വ്വേയ്‌ക്കു വിധേയമാക്കിയപ്പോള്‍ അതില്‍ നാലിലൊന്നുപേര്‍ അവരുടെ ടെക്‌സ്റ്റ്‌ ബുക്കുകള്‍ വായിച്ചു മനസ്സിലാക്കാന്‍ പോലും കെല്‌പില്ലാത്തവരായിരുന്നു എന്നാണു സര്‍വ്വേ തെളിയിച്ചത്‌. ഏതാണ്ടു മൂന്നിലൊന്നോളം എഞ്ചിനീയറിംഗ്‌ ബിരുദധാരികള്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളോ രേഖകളോ വായിച്ച്‌ ആശയം ഗ്രഹിക്കാന്‍ കഴിവില്ലാത്തവരാണെന്നും കണ്ടെത്തി. വളരെ സ്‌പഷ്‌ടമായ ആശയങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ ഇവര്‍ ക്ലേശിക്കുന്നു.
റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ എഞ്ചിനീയര്‍മാരെ തെരഞ്ഞെടുക്കാന്‍ ഇന്റര്‍വ്യൂ നടത്തുമ്പോള്‍ പ്രത്യേകം പരിശോധിക്കുന്ന ഒരു ഘടകമാണ്‌ ഉദ്യോഗാര്‍ത്ഥിയുടെ ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനം. 57 ശതമാനത്തിനു മാത്രമേ ഇംഗ്ലീഷില്‍ തെറ്റുകൂടാതെ എഴുതാന്‍ കഴിഞ്ഞുള്ളു എന്നാണു സര്‍വ്വേ ഫലം. അതേപോലെ 48 ശതമാനത്തിനുമാത്രമേ അല്‌പം കട്ടിയായ ഇംഗ്ലീഷ്‌ പദങ്ങള്‍ മനസ്സിലാക്കാനും സാധിച്ചുള്ളു. സര്‍വ്വേയില്‍ പങ്കെടുത്ത 70 ശതമാനം പേര്‍ക്കും `exhaust' എന്ന ഇംഗ്ലീഷ്‌ പദം പരിചയമുണ്ടായിരുന്നില്ലത്രെ!
എന്നാല്‍, ഇംഗ്ലീഷ്‌ പ്രാവീണ്യമുള്ളവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതായും അവര്‍ക്കു മറ്റുള്ളവരേക്കാള്‍ അന്‍പതുശതമാനം വരെ ശമ്പളക്കൂടുതല്‍ ലഭിക്കുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി.ഇംഗ്ലീഷ്‌ പരിജ്ഞാനം മെച്ചപ്പെടുത്താനായി ആദ്യ സെമസ്റ്ററുകളിലും സെമസ്റ്റര്‍ ഇടവേളകളിലും പ്രത്യേകം ബ്രിഡ്‌ജ്‌ കോഴ്‌സുകള്‍ നടത്തണമെന്നാണ്‌ ഇതിനു പരിഹാരമായി ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈകുന്നേരം യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബർ ഒന്ന് വരെ വിവിധ തീയതികളിൽ  (3 minutes ago)

അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (24 minutes ago)

അന്തിമ വോട്ടർപട്ടിക 25ന് പ്രസിദ്ധീകരിക്കും  (1 hour ago)

സജിത കൊലക്കേസിൽ വിധി  (1 hour ago)

കാരണം പരിശോധിക്കാൻ സംഘം രൂപീകരിക്കുന്നു  (1 hour ago)

പ്രൊവിഡന്റ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിൻവലിക്കാം  (1 hour ago)

രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്  (2 hours ago)

സോണിയുടെ അപ്രതീക്ഷിത വിയോ​ഗം ഏവരേയും കണ്ണീരിലാഴ്ത്തി.  (2 hours ago)

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിനെ നാല് വിക്കറ്റ് വീഴ്ത്തിയ എസ് ആശയുടെ ബൗളിങ് മികവാണ് തകർത്തത്...  (2 hours ago)

ഉൾക്കടലിൽ തകർന്നുവീണു  (2 hours ago)

വഴിവച്ചത് വിമർശനങ്ങൾക്ക്  (2 hours ago)

തിരുവനന്തപുരത്ത് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽ തെന്നിവീണ് വി  (2 hours ago)

സ്കൂൾ അടച്ചുപൂട്ടാൻ നിർബന്ധിതമായി  (2 hours ago)

കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസ്  (3 hours ago)

ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും ...  (3 hours ago)

Malayali Vartha Recommends