ചികിത്സ നിഷേധിച്ചു യുവതിക്ക് നടുറോഡില്‍ പ്രസവം

അഹമ്മദാബാദ് ഖോഖരെയിലെ രുക്മണി ബെന് സര്‍ക്കാര്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ച യുവതി നടു റോഡില്‍ പ്രസവിക്കാനിടയായത്. ആറു മാസം ഗര്‍ഭിണിയായ അഹമ്മദാബാദ് സ്വദേശിയായ ആശ ബെന്‍ എന്നാ യുവതിയാണ് പ്രസവിക്കാനിടയായത്. ശക്തമായ വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന്‍ രകേഷിനോപ്പം ആശുപത്രിയിലെത്തിയ യുവതിയുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നു ഇറക്കി വിട്ടു. മറ്റൊരു ആശുപത്രിയിലേക്ക് പോവുന്നതിനു ആംബുലന്‍സ് നോക്കി നിന്ന സമയത്താണ് ആശുപത്രിക്ക് പുറത്ത് പ്രസവം നടന്നത്. ആവശ്യമായ പരിചരണം ലഭിക്കാത്തതിനാല്‍ കുഞ്ഞ് റോഡില്‍ വച്ച് തന്നെ മരിച്ചു.
ഗുരുതരാവസ്തയിലായിരുന്നിട്ടും പ്രാധമിക പരിചരണം പോലും നല്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് സഹോദരന്‍ പറഞ്ഞു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇവരുടെ ആരോപണത്തെ നിഷേധിച്ചു. ആശുപത്രിയില്‍ ചികിത്സക്ക് ആവശ്യമായ ഇന്‍ക്യുബേറ്റര്‍ ഇല്ലാതതതാണ് ചികിത്സ നല്‍കാതിരുന്നതിന് കാരണമെന്നു അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























