വിവാഹസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് ചികിത്സ നിഷേധിച്ച യുവതി റോഡില്‍ പ്രസവിച്ചു

വിവാഹ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രിക്ക് മുന്‍പിലെ റോഡില്‍ പ്രസവിച്ചു.അഹമ്മദബാദ് സ്വദേശിനിയായ യുവതി ആശ ബെന്‍ ബരിയയാണ് നടുറോഡില്‍ പ്രസവിച്ചത്. മാസം തികയാതെ ജനിച്ച കുഞ്ഞ് റോഡില്‍ വെച്ച് തന്നെ മരിച്ചു.
അമിത രക്തസ്രാവവും കഠിനമായ വേദനയും അനുഭവപ്പെട്ട ആശ സഹോദരനോടോപ്പമാണ് ആശുപത്രിയില്‍ എത്തിയത്. ഡ്യൂട്ടി നഴ്‌സ് ആശയോട് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെന്ന് പറഞ്ഞതോടെ ചികിത്സിക്കാന്‍ സാധിക്കില്ല എന്ന് ഡോക്ടര്‍ പറഞ്ഞു.
ആശ ഗുരുതരാവസ്ഥയിലാണെന്ന് സഹോദരന്‍ അറിയിച്ചപ്പോള്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് ആംബുലന്‍സിനായി റോഡരികില്‍ കാത്തിരുന്ന ആശ അവിടെവെച്ച് തന്നെ പ്രസവിക്കുകയായിരുന്നു. ആശുപത്രിയില്‍ ഇന്‍ക്യുബേറ്റര്‍ സൗകര്യമില്ലാത്തതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























