ജൂനിയര്‍ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ് ; തരുണ്‍ തതേജ്‌പാലിനെ കോടതിയില്‍ ഹാജരാക്കും

മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്‌പാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആറു ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് തേജ്‌പാലിനെ കോടതിയില്‍ ഹാജരാക്കുന്നത്. കേസില്‍ തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയുടെ മൊഴിയും രേഖപ്പെടുത്തും.
ലൈംഗികാരോപണക്കേസില്‍ പരാതിക്കാരിയായ പത്രപ്രവര്‍ത്തകയുടെ മൂന്ന് സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പനാജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കി.
തരുണ്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് ജൂനിയര്‍ മാധ്യമപ്രവര്‍ത്തക രംഗത്തെത്തുകയായിരുന്നു. തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റിനിടെയാണ് തനിക്കെതിരെ രണ്ട് തവണ ലിഫ്റ്റില്‍ വെച്ച് മാനഭംഗശ്രമമുണ്ടായെന്ന് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയത്.
നവംബര്‍ ഏഴ്, എട്ട് തിയതികളിലാണ് വിവാദമായ മാനഭംഗശ്രമമുണ്ടായത്. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച തേജ്പാല്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു കുറഞ്ഞത് പത്തുവര്‍ഷവും പരമാവധി ജീവപര്യന്തവും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തേജ്പാലിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha