വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ വിവാഹ ദിവസം യുവതിയുടെ മുഖത്ത് കാമുകന്‍ ആസിഡ് ഒഴിച്ചു

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഇന്ന് വിവാഹിതയാകാനിരുന്ന യുവതിക്ക് നേരെ കാമുകന്‍ ആസിഡ് ഒഴിച്ചു. ലുധിയാനയിലെ ബര്‍ണാല സ്വദേശിയായ യുവതിയാണ് യുവാവിന്റെ അതിക്രമത്തിനിരയായത്. വിവാഹ ചമയത്തിനായി അടുത്തുള്ള സലൂണില്‍ പോയ സ്ത്രീയുടെ മുഖത്ത് കടയിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ യുവതിയുടെ കണ്ണിനും മുഖത്തും നെഞ്ചിലും പൊള്ളലേറ്റിട്ടുണ്ട്. യുവതിക്ക് 45 ശതമാനം പൊള്ളലേറ്റതായും കാഴ്ച തിരിച്ചു കിട്ടുമോ എന്നത് സംശയകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ വിവാഹം മാറ്റിവെച്ചു.
യുവതിയുടെ സുഹൃത്തിന്റെ സഹോദരനാണ് അക്രമി. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അക്രമി ഫോണിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
https://www.facebook.com/Malayalivartha