സോണിയയും രാഹുലും പരാജയം സമ്മതിച്ചു, നാലു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേക്ക്, കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കാത്തിരിക്കുന്നത് അഗ്നി പരീക്ഷ

അങ്ങനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന്റെ പരാജയം സമ്മതിച്ചു. കോണ്‍ഗ്രസിന്റെ പരാജയത്തില്‍ അങ്ങേയറ്റം നിരാശയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചു. പാര്‍ട്ടിയുടെ സംഘടനാശേഷിയെക്കുറിച്ച് ആഴത്തില്‍ പുന:പരിശോധിക്കുമെന്ന് സോണിയ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഗുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിലേക്ക് പോകാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലിനേറ്റ വലിയ പ്രഹരമായി മാറി ഈ തെരഞ്ഞെടുപ്പ് ഫലം.
ദില്ലി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരി. ദില്ലിയില്‍ 27 സീറ്റില്‍ ആം ആദ്മി ജയിച്ചു കയറിയപ്പോള്‍ ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. 33 സീറ്റ് ബി.ജെ.പി നേടിയപ്പോള്‍ കേവലം എട്ട് ഇടങ്ങളില്‍ കോണ്‍ഗ്രസ് ഒതുങ്ങി.
മധ്യപ്രദേശില്‍ ശിവരാജ് സിങിന് കീഴില്‍ ബി.ജെ.പി ഹാട്രിക് വിജയം നേടി. ആകെയുള്ള 230 സീറ്റുകളില്‍ 161 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഒന്നാമതെത്തി. മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടി ബി.ജെ.പി രാജസ്ഥാനില്‍ ഉജ്ജ്വല വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 199 സീറ്റുകളില്‍ 162 ല്‍ ബി.ജെ.പി വിജയിച്ചു.
അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഛത്തീസ്ഗഢിലും ജനവിധി ബി.ജെ.പിയ്ക്ക് അനുകൂലമായി. ആകെയുള്ള 90 സീറ്റുകളില്‍ 49 എണ്ണം പാര്‍ട്ടി കരസ്ഥമാക്കി. ഛത്തീസ്ഗഢില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി രമണ്‍ സിംഗ് ഹാട്രിക് വിജയമാണ് നേടിയത്.
കനത്ത തിരിച്ചടിയാണ് ദില്ലിയില്‍ കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. ദില്ലിയില്‍ 15 വര്‍ഷം നീണ്ട ഷീല ദീക്ഷിത്ത് ഭരണത്തിന് തിരശീലയിടുന്നതില്‍ ആം ആദ്മി പാര്‍ട്ടി പ്രധാന പങ്കാണ് വഹിച്ചിരിക്കുന്നത്. തോല്‍വി അംഗീകരിച്ച ഷീല ദീക്ഷിത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി കേവല ഭൂരിഭക്ഷം ഉറപ്പിച്ചു. മധ്യപ്രദേശില്‍ കേവലഭൂരിപക്ഷത്തിന് 115 സീറ്റുകളാണ് വേണ്ടത്. ബി.ജെ.പി ഇവിടെ 150 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
ഛത്തീസ്ഗഡില്‍ സല്‍വാ ജുദൂം സ്ഥാപകനും കോണ്‍ഗ്രസ് നേതാവുമായ മഹീന്ദ്ര കര്‍മ്മ അടക്കം നിരവധി നേതാക്കളെ നക്‌സലുകള്‍ വധിച്ചിരുന്നു. ഈ സഹതാപതരംഗം അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലീഡ് നില മാറി മറിയുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കണ്ടത്.
https://www.facebook.com/Malayalivartha