തലസ്ഥാനത്തിന് തീ പിടിക്കുന്നു... ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതെ ബിജെപിയും ആം ആദ്‌മിയും, രാഷ്‌ടപതി ഭരണം അല്ലെങ്കില്‍ തെരഞ്ഞടുപ്പിനായി പാര്‍ട്ടികള്‍

അങ്ങനെ ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷത്തോടെ ആര്‍ക്കും ഭരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയായി. 31 സീറ്റുള്ള ബിജെപിയ്‌ക്ക് ഭരിക്കാന്‍ ഇനി 5 സീറ്റു കൂടി വേണം. സ്വതന്ത്രരെ ചാക്കിടാന്‍ ആരും ഇല്ലതാനും. ആകെയുള്ളത് കോണ്‍ഗ്രസിലെ 8 പേര്‍ മാത്രം. ആം ആദ്‌മിയാകട്ടെ സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിനെയോ ബിജെപിയെയോ പിന്തുണക്കില്ലെന്നും ആരുടേയും പിന്തുണ സ്വീകരിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു. ഇന്ന് രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിനു ശേഷം എഎപി നേതാക്കള്‍ അറിയിച്ചു. പ്രതിപക്ഷത്തിരിക്കാനും ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാനും തങ്ങള്‍ ഒരുക്കമാണെന്നും പാര്‍ട്ടി നേതാവ് കെജ്‌രിവാള്‍ വ്യക്തമാക്കി.
ഇതിനിടെ ജെഡിയുവിന്റെ ഏക എംഎല്‍എ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. മാട്ടിയ മഹലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷുയിബ് ഇഖ്ബാലാണ് ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ എഎപിയുടെ അംഗബലം 29 ആയി. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 36 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. ബിജെപിക്ക് 31 ഉം കോണ്‍ഗ്രസിന് 8 ഉം സീറ്റാണുളളത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണമായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പായി.
കെജ്‌രിവാളിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സൂചിപ്പിച്ചിരുന്നു.
ഇനിയിപ്പോള്‍ തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ രാഷ്‌ട്രപതി ഭരണം എന്ന നിലയിലേക്കാണ് കാര്യങ്ങല്‍ പോകുന്നത്.
https://www.facebook.com/Malayalivartha