കോണ്‍ഗ്രസിന് ആശ്വാസം; മിസേറാം കൈപിടിയില്‍ , കേവല ഭൂരിപക്ഷം നേടി

നാലു സംസ്ഥാനങ്ങളില്‍ നിന്നേറ്റ കനത്ത ആഘാതത്തിനിടയില്‍ കോണ്‍ഗ്രസിന് ആശ്വാസം. മിസോറാം കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി നിലനിര്‍ത്തി. മുഖ്യമന്ത്രി ലാല്‍ തന്‍വാനിയ മത്സരിച്ച രണ്ടിടങ്ങളിലും വിജയം കണ്ടു. സര്‍ഷിപ്പ്, ഹരാംഗ്‌ടര്‍സോ മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. സര്‍ഷിപ്പില്‍ 734 വോട്ടിന് കരകയറിയ ലാല്‍തന്‍വാല ഹരാംഗ്‌ടര്‍സോയില്‍ 1,638 വോട്ടിനാണ് ജയിച്ചത്.
രണ്ടാം തവണയും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് ലാല്‍തന്‍വാല . മന്ത്രിസഭയിലെ പ്രമുഖരെല്ലാം വിജയിച്ചിട്ടുണ്ട്. 40 അംഗ നിയമസംഭയിലേക്കാണ് മിസോറാമില്‍ തെരെഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവന്ന 26 സീറ്റില്‍ 23 സീറ്റും കോണ്‍ഗ്രസ് നേടി.
മിസോറാം ഡമോക്രാറ്റിക് അലയന്‍സാണ് മുഖ്യപ്രതിപക്ഷം. ഇവര്‍ നാല്‍പതു സീറ്റുകളിലേക്കും മത്സരിച്ചിരുന്നു. എന്നാല്‍ ഇതുവരെ 3 സീറ്റുകളാണ് നേടാന്‍ സാധിച്ചത്.
https://www.facebook.com/Malayalivartha