ഇനി ചുവന്ന ബീക്കന്‍ ലൈറ്റിട്ട് സൈറന്‍ മുഴക്കിപ്പോയാല്‍ പിടിവീഴും, ബീക്കണ്‍ ഭരണഘടന പദവിയുള്ളവര്‍ക്ക് മാത്രം

ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് സുപ്രീകോടതി വിലക്കി. ചുവപ്പ് ലൈറ്റ് ഭരണഘടനാ ചുമതലയുള്ളവര്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക മൂന്നുമാസത്തിനകം പുറത്തിറക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇതുസംബന്ധിച്ച നിര്‍ദേശം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. ബീക്കണ്‍ ലൈറ്റിനൊപ്പമുള്ള ഹോണുകളും കോടതി നിരോധിച്ചു. പ്രഷര്‍ ഹോണ്‍ വിവിധ ശബ്‌ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഹോണുകള്‍ മ്യൂസിക്കല്‍ ഹോണുകള്‍ എന്നിവയുടെ ഉപയോഗവും കോടതി നിരോധിച്ചു.
നീല ബീക്കണ്‍ ലൈറ്റുകള്‍ പോലീസ്, ആര്‍മി, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സേവനങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ. നിര്‍ദേശം ഒരുമാസത്തിനകം നടപ്പിലാക്കാനും കോടതി ആവശ്യപ്പെട്ടു. ഇതിനുവേണ്ടി മോട്ടര്‍ വാഹന നിയമത്തില്‍ ഭേദഗതികൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.
നിയമം പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വി.ഐ.പി വാഹനങ്ങള്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ കോടതി ഉത്തരവിലൂടെ നിയന്ത്രിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha