മംഗള്‍യാന്റെ വേഗത കൂട്ടല്‍ പ്രക്രിയ വിജയകരം

മംഗള്‍യാന്റെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തില്‍ വേഗതയുടെ ആദ്യ കൃത്യത വിലയിരുത്തല്‍ വിജയകരം. ബുധനാഴ്‌ച പുലര്‍ച്ചെ 6:30 നാണ് ഐ.എസ് ആര്‍.ഒ ഈ ദൗത്യം ചെയ്‌തു തീര്‍ത്തത്. സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തില്‍ നിന്നും മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രയില്‍ നാലുതവണ ട്രാജക്‌ടറി കറക്‌ടര്‍ മിഷന്‍ എന്ന പ്രക്രിയ നടത്തും. ഇതിന്റെ ആദ്യ നടപടിയാണ് ഇന്ന് വിജയിച്ചിരിക്കുന്നതെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.
ട്രാജക്‌ടറി കറക്‌ടര്‍ മിഷന്‍ പ്രക്രീയക്കായി 22 ന്യൂട്ടണ്‍ എന്‍ജിന്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ വേഗത്തില്‍ വ്യതിയാനം വരുത്തിയത്. ഇതിലൂടെ നേടുന്ന വേഗം പേടകത്തെ ചൊവ്വയുടെ ഏറ്റവും അടുത്ത ദൂരമായ പെരിജി 500 കിലോമീറ്ററും ഏറ്റവുംഅകലെയുള്ള ദൂരമായ അപ്പോജി 80000 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തില്‍ എത്തിക്കും.
ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്നും മംഗള്‍യാന്‍ സൂര്യന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിച്ചത്. ഇതിനുശേഷം ആദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തുന്നത്.
https://www.facebook.com/Malayalivartha