സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കി

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വിവിധമതസംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതി വിധി. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിട്ടുമുണ്ട്. ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, ജെ.എസ്. മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്.
വിഷയത്തില്‍ 2012 ഫെബ്രുവരി 15 മുതല്‍ എല്ലാ ദിവസവും സുപ്രീം കോടതി വാദം കേട്ടുവരുകയായിരുന്നു. മാര്‍ച്ചില്‍ വിധിപറയുന്നത് മാറ്റിവെച്ചു. പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഭരണഘടന മറികടന്ന് ഉത്തരവിടാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഐ.പി.സി 377-ാം വകുപ്പ് നിലനില്‌ക്കുന്നതാണെന്നും ജസ്റ്റിസ് സിംഗ്‌വിയും എസ്.ജെ മുഖോപാധ്യയും അടങ്ങുന്ന ബെഞ്ച് പ്രസ്‌താവിച്ചു.
ഹൈക്കോടതി വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച 16 ഓളം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റം തന്നെയെന്ന് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. വിവിധ മുസ്ലിം,ക്രിസ്ത്യന്‍ സംഘടനകളും ഡല്‍ഹി ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതൊരു അസുഖമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ല എന്നുമുള്ള വാദം കോടതി ശരിവെക്കുകയായിരുന്നു.
വിധി ദൗര്‍ഭാഗ്യകരമാണെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്വവര്‍ഗാനുരാഗ സംഘടനകള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha