രാഹുല്‍ജി വെട്ടിലാകുമോ? രാഹുല്‍ഗാന്ധിയെ ടാര്‍ജറ്റിട്ട് ആം ആദ്‌മി, തെരഞ്ഞെടുപ്പില്‍ രാഹുല്‍ എവിടെ മത്സരിച്ചാലും അവിടെ നില്‍ക്കാനായി കുമാര്‍ ബിശ്വാസ്

ആം ആദ്‌മി ഡല്‍ഹിയിലുണ്ടാക്കിയ കൊടുങ്കാറ്റിന്റെ ശക്തി ഇതുവരേയും ശമിച്ചിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രിയെ പോലും തോല്‍പ്പിച്ചു കളഞ്ഞ ആം ആദ്‌മിയെപ്പറ്റി കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും വേവലാതിപെട്ടു കൊണ്ടിരിക്കുന്ന സമയത്താണ് ആം ആദ്‌മി രാഗുലിനെ ലക്ഷ്യം വയ്‌ക്കുന്നത്. പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കുമാര്‍ ബിശ്വാസ് ആണ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ മത്സരിക്കുക.
തെരഞ്ഞെടുപ്പിനുള്ള പ്രചരണപരിപാടികള്‍ ആരംഭിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധി എവിടെയാണോ മത്സരിക്കുക ആ മണ്ഡലത്തില്‍ തന്നെയായിരിക്കും കുമാര്‍ ബിശ്വാസ് മത്സരിക്കുക.
അതേസമയം, ജനലോക്പാല്‍ ബില്ലിനായി ഉപവാസ സമരം നടത്തുന്ന അന്നാ ഹസാരെയെ സന്ദര്‍ശിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. സംശുദ്ധരായ രാഷ്ട്രീയക്കാര്‍ പാര്‍ട്ടിയില്‍ ചേരണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha