Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

കഴുത്തറപ്പന്‍മാര്‍ക്കെതിരെ വ്യാപാരിയുടെ ഒറ്റയാന്‍ പ്രതിഷേധം ഫലം കണ്ടു: വന്‍ പിന്തുണയുമായി സോഷ്യല്‍ മീഡിയ

12 SEPTEMBER 2016 01:51 PM IST
മലയാളി വാര്‍ത്ത

ലൈവ് പ്രതിഷേധം ലൈവായി പിന്തുണയും. ബക്രീദ്ഓണക്കാലത്ത് പൊതുജനത്തിന്റെ കഴുത്തുറത്ത് സാധാനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ തത്സമയം പ്രതിഷേധം സംപ്രേഷണം ചെയ്ത് കായംകുളത്തെ പച്ചക്കറി കച്ചവടക്കാരന്‍ നൗഷാദ് അഹമ്മദ്. വിലകുറച്ച് സാധനങ്ങള്‍ വിറ്റതിന് തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ വ്യാപാരികള്‍ക്കെതിരെയാണ് നൗഷാദ് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് രൂപയുടെ സാധനം 50 രൂപയ്ക്ക് വില്‍ക്കുന്നവരാണ് തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. എന്തുവന്നാലും തോല്‍ക്കാന്‍ മനസ്സില്ലെന്നും വീഡിയോയില്‍ നൗഷാദ് വ്യക്തമാക്കുന്നു.
സാധനങ്ങള്‍ ഇനിയും വിലകുറച്ച് തന്നെ വില്‍ക്കും. കൊള്ളലാഭം തനിക്ക് വേണ്ട. ഇപ്പോള്‍ വില്‍ക്കുന്ന വിലയിലും തനിക്ക് ലാഭമുണ്ടെന്നും കെഎ നൗഷാദ് ആന്‍ഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയായ കായംകുളത്തുകാരന്‍ പറയുന്നു.

നൗഷാദിന്റെ വീഡിയോ പ്രതിഷേധത്തിലെ സംഭാഷണത്തിന്റെ സംഗ്രഹം
ഞാനിവിടെ സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിന്റെ പേരില്‍ അടുത്തുള്ള കച്ചവടക്കാരായ രണ്ട് മഹാന്‍മാര്‍ക്ക് എന്തോ ബുദ്ധിമുട്ടുണ്ടായി. അവര്‍ ഇത്രയും കാലം ഉണ്ടാക്കിയ സ്വത്തെല്ലാം ഞാന്‍ പിടിച്ചുപറിക്കാന്‍ പോകുകയാണെന്ന്. അവര്‍ പൊലീസില്‍ പോയി പരാതി നല്‍കി. ഇപ്പോള്‍ എന്നെ പൊലീസുകാര്‍ എന്നെ വിളിച്ചിരിക്കുകയാണ്. ഞാന്‍ പോകില്ല. അതിനുമാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. അഞ്ച് രൂപയുടെ സാധാനം അമ്പത് രൂപയ്ക്കാണ് അവര്‍ വില്‍ക്കുന്നത്. കള്ളന്‍മാരുള്ള മാര്‍ക്കറ്റാണ് കായംകുളം. ഞാന്‍ എപ്പോള്‍ വന്ന് വ്യാപാരം ചെയ്താലും ഇവന്‍മാര്‍ക്ക് പ്രശ്‌നമാണ്. എനിക്ക് വിലകുറച്ചാണ് സാധാനങ്ങള്‍ ലഭിക്കുന്നത്, എനിക്ക് ഇടനിലക്കാരില്ല. ഞാന്‍ വിലകുറച്ച് സാധാനങ്ങള്‍ വില്‍ക്കുന്നതിന്റെ പേരില്‍ ഇവന്‍മാരുടെ ഉറക്കം പോയെന്ന്. ഇത്തവണ ആളുകളുടെ കഴുത്തറക്കാന്‍ പറ്റിയില്ല. അതിന്റെ പേരില്‍ പരാതി നല്‍കിയിരിക്കുകയാണ്. എനിക്ക് ഭയമില്ല. നിങ്ങളെങ്കിലും പ്രതികരിക്കണം. ഞാന്‍ നിത്യോപയോഗ സാധനങ്ങള്‍..എനിക്ക് ഇടനിലക്കാരില്ലാതെ...ഞാന്‍ തന്നെ പോയി വാങ്ങി വിലകുറച്ച് വില്‍ക്കുന്നു. എന്റെ കച്ചവട രീതി അങ്ങനെയാണ്. എനിക്ക് സാധനങ്ങള്‍ വിറ്റ് വലിയ ആളാകേണ്ട. വലിയ സമ്പാദ്യവും വേണ്ട. വെളിനാട്ടില്‍ പറയും, കായംകുളം എന്നാല്‍ മായംകുളമെന്ന്. പകല്‍ കായംകുളം. പകല്‍ കഴിഞ്ഞാല്‍ മായംകുളം. ഒരുത്തന്‍ മാത്രം ജീവിച്ചാല്‍ മതി ഇവിടെ. വിലകുറച്ച് വില്‍ക്കാന്‍ പറ്റില്ലേ, വിലകുറച്ച് വില്‍ക്കുമ്പോഴും എനിക്ക് ലാഭമുണ്ട്. എനിക്ക് അതുമതി

.ഞായാറാഴ്ച്ച നടന്ന ലൈവ് പ്രതിഷേധ വീഡിയോ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായിരിക്കുകയാണ്. 30,000ത്തോളം പേര്‍ ഇപ്പോള്‍ വീഡിയോ ഷെയര്‍ ചെയ്തു. 8 ലക്ഷത്തിലധുകം പേര്‍ കാഴ്ച്ചക്കാരായി. കഴുത്തറപ്പന്‍ വ്യാപാരികള്‍ക്കെതിരെ നിലപാടെടുത്ത നൗഷാദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വീഡിയോയ്ക്ക് താഴെ ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്. അന്യായ കച്ചവട കൂട്ടുക്കെട്ടുകളെ തച്ചുടക്കാന്‍ നൗഷാദിനെ പോലുള്ളവരെ പിന്തുണയ്ക്കണമെന്ന് ചിലര്‍ ആഹ്വാനം ചെയ്തിരിക്കുന്നു. കായംകുളത്ത് മാത്രമല്ല എല്ലായിടത്തും ഇതാണ് അവസ്ഥയെന്ന് മറ്റുചിലരുടെ പ്രതികരണം. വിലകുറച്ച് സാധനങ്ങള്‍ വില്‍ക്കുന്ന കൂടുതല്‍ നൗഷാദ് ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വ്യാപാരിക്ക് പിന്തുണയുമായി കൂടുതല്‍പേര്‍ എത്തിയതോടെ എതിരാളികള്‍ക്ക് പിന്‍വലിയേണ്ടിവന്നു. സോഷ്യല്‍ മീഡിയ എത്രത്തോളം ശക്തമാണെന്ന് തെളിയിക്കാനും ഈ സംഭവത്തിന് കഴിഞ്ഞു. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ നൗഷാദിന്റെ പ്രതികരണം നിരവധിപ്പേരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതില്‍ നൗഷാദും സന്തോഷവാനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (5 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (17 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (9 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

Malayali Vartha Recommends