കാവേരി പ്രശ്‌നത്തില്‍ ബെംഗളൂരുവില്‍ നിരോധനാജ്ഞ, കേന്ദ്രസേനയെ വിന്യസിച്ചു

കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകയില്‍ വ്യാപക അക്രമണത്തില്‍ കേന്ദ്രം ഇടപെട്ടു. ബെംഗളൂരില്‍ സംഘര്‍ഷത്തെ തുൂടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിനായി സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു. അക്രമം നടത്തിയ 200 പേരെ കസ്റ്റഡിയിലെടുത്തതായി കര്‍ണാടക ആഭ്യന്തരമന്ത്രി അറിയിച്ചു.
കര്‍ണാടകയില്‍നിന്നുള്ള ടൂറിസ്റ്റ് ബസ് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് അക്രമിക്കപ്പെട്ടതോടെയാണ് ബെംഗളൂരുവില്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള രണ്ടു ലോറികള്‍ കന്നട അനുകൂല സംഘടനകള്‍ കത്തിച്ചു. ഹൂബ്‌ളിയിലും ലോറികള്‍ക്കുനേരെ കല്ലേറുമുണ്ടായി.
തമിഴ്‌നാട്ടുകാരുടെ കടകള്‍ക്കുനേരെ കല്ലെറിഞ്ഞു. ഇതോടെ ബെംഗളൂരു നഗരം കനത്ത പൊലീസ് വലയത്തിലായി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ബെംഗളൂരു മൈസൂര്‍ റോഡ് അടച്ചു. മാളുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























